വിന്‍ഡീസിനെതിരെയുള്ള ആദ്യ ട്വന്‍റി-20യില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം

വിന്‍ഡീസിനെതിരെയുള്ള ആദ്യ ട്വന്‍റി-20യില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. 158 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 7 പന്ത് ബാക്കിനില്‍ക്കെ വിജയം കണ്ടു. നിക്കോളാസ്പുരാന്‍റെ മിന്നും അര്‍ധസെഞ്ച്വറിയുടെ പിന്‍ബലത്തില്‍ വിന്‍ഡീസ് 7 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ 40 റണ്‍സും ഇഷാന്‍ കിഷന്‍ 35 റണ്‍സും സൂര്യകുമാര്‍ യാദവ് പുറത്താകാതെ 34 റണ്‍സും നേടി. വെങ്കടേഷ് അയ്യര്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നു.

ഹര്‍ഷല് പട്ടേല്‍,അരങ്ങേറ്റം കുറിച്ച രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രവി ബിഷ്ണോയിയാണ് കളിയിലെ കേമന്‍. വിജയത്തോടെ ഇന്ത്യ 3 മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. രണ്ടാം മത്സരം വെള്ളിയാഴ്ച നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News