മാതൃകയായി ഷഹീന്‍ എന്ന വിദ്യാര്‍ഥി

വേലയില്‍ വിളയുന്ന വിദ്യാഭ്യാസമെന്ന ഗാന്ധിജിയുടെ വചനങ്ങളെ ജീവിതത്തില്‍ പകര്‍ത്തുകയാണ് ഒമ്പതാംക്ലാസുകാരനായ മുഹമ്മദ് ഷഹീന്‍. സ്വന്തമായി വസ്ത്രങ്ങള്‍ തയ്ച്ചെടുക്കുക മാത്രമല്ല മറ്റുള്ളവര്‍ക്ക് തയ്ച്ചു നല്‍കുകയും ചെയ്യുന്നുണ്ട് ഈ ഒമ്പതാം ക്ലാസുകാരന്‍. പഠനത്തോടൊപ്പം കുടുംബത്തിന് വരുമാനവുമാണ് ഷഹീന്റെ ഈ സ്വയം തൊഴില്‍.

കൊവിഡ് കാലത്തെ അടച്ചപൂട്ടലിലാണ് പട്ടാമ്പി ചുണ്ടമ്പറ്റ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഷഹീന്‍ തയ്യല്‍ പഠിച്ചത്. യുട്യൂബ് നോക്കിയായിരുന്നു തയ്യല്‍ പഠനം. രണ്ടു വര്‍ഷം മുമ്പ് ഉമ്മയ്ക്ക് തയ്യല്‍ പഠിയ്ക്കാനായി വാങ്ങിയ മെഷീനില്‍ പരീക്ഷണം തുടങ്ങി. തുണി വെട്ടുമ്പോഴുള്ള സംശയങ്ങള്‍ക്ക് യൂട്യൂബില്‍ പരിഹാരം കണ്ടെത്തി. ഒടുവില്‍ തനിക്കും സഹോദരനുമുള്ള യൂണിഫോമുകള്‍വരെ ഈ വിദ്യാര്‍ഥി സ്വന്തമായി തയ്ച്ചു തുടങ്ങി

ഷര്‍ട്ട്, പാന്റ്, നൈറ്റ് ഡ്രസ്സുകള്‍ എന്നിവയെല്ലാം ഷഹീന്് തയ്ക്കാനറിയാം. അയല്‍വാസികളും ഷഹീനെ സമീപിച്ച് തുടങ്ങിയതോടെ ചെറിയൊരു വരുമാന മാര്‍ഗവുമായി. സ്‌കൂളില്‍നിന്ന് അധ്യാപകരുടെ പിന്തുണയുമുണ്ട്. പഠനത്തോടൊപ്പം തൊഴിലും തുടരാനാണ് ഷഹീന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News