കൈക്കൂലി കേസ്; എംജി സർവകലാശാലയ്ക്ക് വീഴ്ച സംഭവിച്ചില്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോർട്ട്

എംജി സർവകലാശാല കൈക്കൂലി കേസിൽ യൂണിവേഴ്സിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ട് വൈസ് ചാൻസിലർക്കു സമർപ്പിച്ചു.സംഭവത്തിൽ സർവകലാശാലയ്ക്ക് വീഴ്ച പറ്റിയിട്ടില്ല.അറസ്റ്റിലായ സിജെ എൽസി മറ്റു രണ്ട് മാർക്ക് ലിസ്റ്റിൽ കൂടി തിരുത്തൽ വരുത്തിയതായി അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്.ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സമിതി ശുപാർശ ചെയ്തു.

പ്രഫ പി.ഹരികൃഷ്ണൻ അധ്യക്ഷനായ സമിതി സർവകലാശാല വിസിക്കാണ് റിപ്പോർട്ട് കൈമാറിയത്. അറസ്റ്റിലായ സി.ജെ. എൽസി മറ്റു രണ്ടു വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിലും തിരുത്തൽ വരുത്തിയെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.സോഫ്റ്റ് വെയറിലേക്ക് മാർക്കുകൾ രേഖപ്പെടുത്തുന്ന ഘട്ടത്തിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. എൽസിയുടെ യൂസർ നെയിമിൽ നിന്നാണ് ഇത് ചെയ്തിരിക്കുന്നതു.

എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ എൽസിയുടെ മൊഴിയെടുക്കണം. നിലവിൽ ഇവർ റിമാൻഡിലാണ് . സാങ്കേതികമായ പരിശോധനയും ആവശ്യമാണ്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിനും സമിതി ശുപാർശ ചെയ്യുന്നു. ജാഗ്രതക്കുറവ് കാട്ടിയ സെക്ഷൻ ഓഫിസർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് സെക്ഷൻ ഓഫിസർ എംബിഎ വിഭാഗത്തിൽ എത്തിയിരുന്നത്. ഈശ്രദ്ധക്കുറവും ക്രമക്കേടിന് അവസരമൊരുക്കിയതായി സമിതി കണ്ടെത്തി. ഇരുവർക്കുമെതിരായ തുടർനടപടികൾ സിൻഡിക്കേറ്റിൽ തീരുമാനിക്കും.എന്നാൽ സംഭവത്തിൽ സർവകലാശാലയ്ക്ക് വീഴ്ചപറ്റിയിട്ടില്ലാ എന്ന നിഗമനത്തിലാണ് അന്വേഷണസമിതി ഉള്ളത്.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മൂല്യനിർണയ രീതികളിൽ മാറ്റം വരുത്താനും സമിതി ശുപാർശ ചെയ്തു. ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്ന അധ്യാപകർ നേരിട്ട് സോഫ്റ്റ് വെയറിൽ മാർക്കുകൾ രേഖപ്പെടുത്തണമെന്നാണ് പ്രധാന നിർദേശം. കെട്ടി കെടക്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാൻ പ്രത്യേക ക്യാംപ് നടത്തണമെന്നും സമതി ശുപാർശ ചെയ്തിട്ട് ഉണ്ട് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News