പ്രശസ്ത സിനിമനാടക പ്രവർത്തകൻ സുവീരൻ്റ ഭാര്യ അമൃതയുടെ കുറ്റ്യാടി വേളത്തെ വീട്ടിലാണ് ആർ എസ് എസ് പ്രവർത്തകർ അതിക്രമം കാട്ടിയത്.
കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ ഇരുപത് പേരടങ്ങുന്ന സംഘം സുവീരനെ ക്രൂരമായി മർദ്ദിച്ചു.തടയാൻ ശ്രമിച്ച അമൃതയെയും അക്രമികൾ വെറുതേ വിട്ടില്ല. വീടിനോട് ചേർന്ന സ്ഥലത്ത് ഇവർ പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കെ.കെ. ലതികയുടെയും കെ.ടി.കുഞ്ഞിക്കണ്ണൻ്റെയും നേതൃത്വത്തിൽ സി പി ഐ എം നേതാക്കൾ സുവീരനെയും അമ്യതയേയും സന്ദർശിച്ചു.
അമൃതയുടെ കുടുംബ സ്ഥലം കയ്യേറാനുള്ള ആർഎസ്എസ് നീക്കത്തിൻ്റെ ഭാഗമായാണ് ആർ എസ് എസ് അതിക്രമം നടത്തിയത്. . ഈ സ്ഥലത്ത് ഒരു വിളക്ക്തറയുണ്ട്. ഈ സ്ഥലം തങ്ങൾക്ക് നൽകണമെന്നാണ്ആർ എസ് എസ് ആവശ്യപ്പെടുന്നത്. നേരത്തെയും ഈ കുടുംബത്തിനെതിരെ ആർ എസ് എസ് പ്രവർത്തകർ നേരത്തെയും അക്രമം നടത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.