10 മിനിട്ട് മതി…..ഈ കൊതിയൂറും ബീഫ് തോരൻ തയ്യാറാക്കാൻ

ചോറിനൊപ്പം ക‍ഴിയ്ക്കാന്‍ കൊതിപ്പിക്കും രുചിയിൽ ഒരു  ബീഫ് തോരൻ കൂടി ഉണ്ടെങ്കിലോ…10 മിനിട്ടില്‍ തയ്യാറാക്കാം ഈ കൊതിയൂറും ബീഫ് തോരന്‍.

ബീഫ് തോരന് ആവശ്യമായ സാധനങ്ങള്‍

1.മാട്ടിറച്ചി – അരക്കിലോ

2.മഞ്ഞള്‍പ്പൊടി – കാൽ ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

4.പച്ചമുളക് – എട്ട്

വെളുത്തുള്ളി – ആറ് അല്ലി

ചുവന്നുള്ളി – രണ്ട്

5.കറിവേപ്പില – രണ്ടു തണ്ട്

6.തേങ്ങ – അര മുറി

പാകം ചെയ്യുന്ന വിധം

∙ഇറച്ചി ചെറിയ കഷണങ്ങളാക്കി ഉപ്പും മഞ്ഞൾപ്പൊടിയും പാകത്തിനു വെള്ളവും ചേർത്തു പ്രഷർ കുക്കറിൽ വേവിക്കുക.

∙ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് പച്ചമുളക്, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചതച്ചത് ഇട്ടു മൂപ്പിക്കുക.

∙കറിവേപ്പില ചേർത്തിളക്കിയ ശേഷം തേങ്ങ ചിരവിയതും ചേർത്തു നന്നായി യോജിപ്പിക്കുക.

∙വേവിച്ച ഇറച്ചിയും ചേർത്തു യോജിപ്പിച്ചശേഷം വാങ്ങുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News