കണ്ണൂരിലെ കല്യാണ സ്ഥലത്തെ ബോംബേറ്: സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍

തോട്ടടയിലെ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. പ്രതികളെ സഹായിക്കാന്‍ വടിവാളുമായി സനാദിന്റെ കൂടെ കാറിലെത്തിയ കാടാച്ചിറ സ്വദേശി അരുണാണ് പൊലീസ് പിടിയിലായത്.

മിഥുന്റെ സുഹൃത്താണ് അരുണും. അക്രമസംഘത്തിലും അരുണ്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്നലെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിനു സമീപത്തെ മാവിലക്കണ്ടി മിഥുന്‍ (24), ഏച്ചൂര്‍ സ്വദേശി ഗോകുല്‍ (24), പ്രതികളെ സഹായിക്കാന്‍ വടിവാളുമായി എത്തിയ തോട്ടട സ്വദേശിയും മിഥുന്റെ സുഹൃത്തുമായ സനാദ് (25) എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതുവരെ അഞ്ചുപേരാണ ബോംബേറുമായി ബന്ധപ്പെട്ട്് അറസ്റ്റിലായത്.

ബോംബ് നിര്‍മിക്കുന്നതിനായി സ്‌ഫോടക വസ്തുക്കള്‍ എത്തിക്കാന്‍ മറ്റൊരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളെക്കുറിച്ചു വ്യക്തമായ സൂചനയും ലഭിച്ചിട്ടുണ്ട്. ഇതിനോടകംതന്നെ ബോംബേറിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് തോട്ടട ചാല പന്ത്രണ്ടുകണ്ടിക്കു സമീപം നടന്ന ബോംബേറില്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26) കൊല്ലപ്പെട്ടത്. ഇതുവരെ നാലു പേരാണ് സംഭവത്തില്‍ അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News