അടിമുടി മാറാൻ ഫെയ്സ്ബുക്ക് ; ‘ന്യൂസ് ഫീഡ്’ ഇനി അറിയപ്പെടുന്നത് പുതിയ രീതിയില്‍

ഫെയ്സ്ബുക്കിന്റെ ന്യൂസ് ഫീഡ് ഇനി ഫീഡ് എന്നായിരിക്കും അറിയപ്പെടുകയെന്ന് മെറ്റ. ഫെയ്സ്ബുക്ക് തുറക്കുമ്പോള്‍ തന്നെ പോസ്റ്റുകളെല്ലാം കാണുന്ന ഇടമാണ് ന്യൂസ് ഫീഡ്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ന്യൂസ് ഫീഡ് എന്ന പേര് ആദ്യമായി അവതരിപ്പിച്ചത്.

ഇനി മുതല്‍ ന്യൂസ് ഫീഡ് ഫീഡ് എന്നായിരിക്കും അറിയപ്പെടുകയെന്ന് ഫെയ്‌സ്ബുക്ക് ട്വീറ്റ് ചെയ്തു. എന്താണ് ഈ പേര് മാറ്റത്തിന് കാരണമെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല.

വ്യാപകമായി തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിക്കുന്നയിടമാണ് ന്യൂസ് ഫീഡ് എന്ന വിമര്‍ശനം ഏറെ കാലമായി ഉയരുന്നുണ്ട്. വ്യാജ വാര്‍ത്തയുടെ പ്രധാന പ്രചാരണ മാധ്യമമായി ഫെയ്സ്ബുക്ക് ഉയര്‍ത്തിക്കാണിക്കപ്പെടുകയും ചെയ്യുന്നു. ഈ ചീത്തപ്പേരില്‍ നിന്ന് അകലം പാലിക്കാനാണ് ഈ പേര്മാറ്റമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ പേര് മാറ്റിയത് കൊണ്ട് ഇല്ലാതാവുന്ന പ്രശ്‌നമല്ല ഫെയ്സ്ബുക്കിലെ വ്യാജ വാര്‍ത്തകള്‍.

2021-ലാണ് ഫെയ്സ്ബുക്ക് കമ്പനി മെറ്റ പ്ലാറ്റ്‌ഫോംസ് എന്ന പേരിലേക്ക് മാറിയത്. യഥാര്‍ത്ഥ ലോകത്തേയും വിര്‍ച്വല്‍ ലോകത്തേയും സംയോജിപ്പിച്ചുകൊണ്ടുള്ള ‘മെറ്റാവേഴ്‌സ്’ എന്ന ഹൈബ്രിഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പേര്മാറ്റം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here