ക്യാമറയ്ക്ക് മുന്നില്‍ ശ്രിയ ശരണും അജയ് ദേവഗണും ; ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു

ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. അജയ് ദേവഗണ്‍, ശ്രിയ ശരണ്‍ എന്നിവരുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ടാണ് സിനിമയ്ക്ക് തുടക്കമായത്. ഇരുവരും തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ദൃശ്യം ഹിന്ദിയുടെ നിര്‍മാതാക്കളില്‍ ഒരാളായ അഭിഷേക് പതക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക. ദൃശ്യം ആദ്യഭാഗം ഒരുക്കിയത് നിഷികാന്ത് കാമത്ത് ആയിരുന്നു. അദ്ദേഹം കഴിഞ്ഞവര്‍ഷം അന്തരിച്ചു.

തബു, ഇഷിത ദത്ത തുടങ്ങിയവരാണ് ദൃശ്യം 2 ഹിന്ദി റീമേക്കില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News