കെ എസ് ഇ ബി ചെയർമാന്റെ വാദം പൊളിയുന്നു; ഭൂമി കൈമാറിയത് എല്ലാ നിബന്ധനകളും പാലിച്ച്; ഉത്തരവ് പുറത്ത്

ഹൈഡൽ പദ്ധതിക്ക് ഭൂമി കൈമാറിയത് മന്ത്രിയും സർക്കാറും അറിയാതെയാണെന്ന കെ എസ് ഇ ബി ചെയർമാൻ ബി അശോകിന്റെ വാദങ്ങൾ പൊളിയുന്നു.ഭൂമി കൈമാറിയത് കർശന നിബന്ധനകൾക്ക് വിധേയമായി.മന്ത്രി പങ്കെടുത്ത യോഗ തീരുമാന പ്രകാരമാണെന്ന് തെളിയിക്കുന്ന ഉത്തരവിന്റെ പകർപ്പ് പുറത്തു വന്നു.

ടൂറിസം വികസനത്തിന് കെഎസ്ഇബി ഭൂമി വിട്ടു നൽകിയത് കെഎസ്ഇബി ബോർഡോ , സർക്കാറോ അറിയാതെ ആയിരുന്നു എന്നാണ് കെഎസ്ഇബി ചെയർമാൻ ബി അശോക് ഉയർത്തിയ വാദം. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന ഉത്തരവാണ് പുറത്തുവന്നത്. കല്ലാർകുട്ടി ഡാമിനോട് ചേർന്ന ഭൂമി കൈമാറ്റത്തിന് തീരുമാനമെടുത്തത് മന്ത്രി എംഎം മണി കൂടി പങ്കെടുത്ത യോഗത്തിൽ ആണെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്.

2018 മെയ് ഒമ്പതിന് ചേർന്ന യോഗത്തിലാണ് ഭൂമി നൽകാനുള്ള നിർദേശം വന്നത്. തുടർന്ന് 2019 ഫെബ്രുവരി ആറിന് ഇത് സംബന്ധിച്ച് ധാരണയും ഉണ്ടായി. 2019 ഫെബ്രുവരി 28ന് ചേർന്ന ഫുൾ ബോർഡ് മീറ്റിംഗ് വ്യവസ്ഥകൾക്ക് വിധേയമായി ഭൂമി കൈമാറാൻ അനുമതി നൽകി.ഇതു പ്രകാരമാണ് രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് 21 ഏക്കർ ഭൂമി പാട്ടത്തിനു നൽകിയത്.

ടൂറിസം പദ്ധതിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 20% കെഎസ്ഇബിക്കും, 80% ബാങ്കിനും ലഭിക്കും. ഭൂമിയുടെ ഉടമസ്ഥാവകാശം കെഎസ്ഇബിയിൽ നിഷിക്തമായിരിക്കും തുടങ്ങി കർശന വ്യവസ്ഥകൾക്ക് വിധേയമായി കൈമാറിയ ഭൂമിയാണ് സർക്കാർ മന്ത്രിയോ അറിയാതെയാണ് കൈമാറിയതെന്ന് വാദം കെഎസ്ഇബി ചെയർമാൻ ഉയർത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News