ഐഎന്‍എല്‍ പിളര്‍ന്നു; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

ഐഎന്‍എല്‍ പിളര്‍ന്നു. കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. സംസ്ഥാന കൗണ്‍സിലില്‍ 120 പേരാണുള്ളത്. പ്രസിഡന്റായി അബ്ദുള്‍ വഹാബിനേയും ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളേയും യോഗം തിരഞ്ഞെടുത്തു.

ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടതിന് ശേഷം ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ എതിര്‍ത്തു കൊണ്ട് രംഗത്ത് വന്ന അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലായിരുന്നു പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചത്.

അധ്യക്ഷനായി എപി അബ്ദുള്‍ വഹാബും ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളും വഹാബ് ഹാജി ട്രഷററും ആയ സമിതിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് വിളിച്ചുചേര്‍ത്ത സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ 75 കൗണ്‍സില്‍ അംഗങ്ങളും 20 പോഷക സംഘടനാ അംഗങ്ങളും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here