എൻഡോസൾഫാൻ സെല്ലിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ പേരൊഴിവായത് മനഃപൂർവമല്ല: മന്ത്രി ഡോ. ആർ ബിന്ദു

എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച ജില്ലാതല സെൽ പുനഃസംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ-എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചെയർമാനായ സെല്ലിൽ ജില്ലയിലെ എല്ലാ എംഎൽഎമാരും അംഗങ്ങളാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ഇക്കാര്യത്തിൽ ഇറങ്ങിയ ഉത്തരവിൽ കാസർകോഡ്‌ എംഎൽഎ ശ്രീ. എൻ എ നെല്ലിക്കുന്നിന്റെ പേർ വിട്ടുപോയത് മനഃപൂർവ്വമല്ലാതെ സംഭവിച്ച പിഴവാണ്. എംഎൽഎയോട് നേരിൽ സംസാരിച്ച് വ്യക്തതവരുത്തിയിട്ടുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. എംഎൽയുടെ പേരുൾപ്പെടുത്തി ഉത്തരവിറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News