ഭക്തിനിര്‍ഭരമായി ആറ്റുകാല്‍ പൊങ്കാല…

ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തര്‍. ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പില്‍ പകര്‍ന്ന അഗ്‌നി വീടുകളില്‍ തയ്യാറാക്കിയ അടുപ്പുകള്‍ ഏറ്റുവാങ്ങി. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഭക്തര്‍ ഇത്തവണയും വീടുകളിലാണ് പൊങ്കാല അര്‍പ്പിച്ചത്.

10.30 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായി. ക്ഷേത്ര തിടപ്പള്ളിയില്‍ നിന്നുള്ള ദീപം 10.50ന് ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിലേക്ക് പകര്‍ന്നു. പ്രാര്‍ത്ഥനയുടെ പരകോടിയില്‍ ഭക്തമനസ്സുകള്‍.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ക്ഷേത്രപരിസരത്തും പൊതുനിരത്തുകളിലും പൊങ്കാല ഉണ്ടായിരുന്നില്ല. വ്രതശുദ്ധിയോടെ വിശ്വാസികള്‍ വീടുകളിലാണ് അമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ചത്.

അതേസമയം, പൊങ്കാല വീടുകളിലായിരുന്നെങ്കിലും താര സാന്നിധ്യത്തിന് കുറവുണ്ടായില്ല. ജാഗ്രത കൈവിടാതെയുള്ള ക്രമീകരണങ്ങള്‍ ഇത്തവണയും ഉണ്ടായിരുന്നു. ആറ്റുകാല്‍ അമ്മയുടെ ഇഷ്ട വിഭവങ്ങള്‍ ഭക്തര്‍ വീടുകളില്‍ തയ്യാറാക്കി.

ഉച്ചയ്ക്ക് 1.20 നാണ് പൊങ്കാല നിവേദിച്ചത്. ഇത്തവണയും ക്ഷേത്രത്തില്‍ നിന്നുള്ള ശാന്തിമാര്‍ക്ക് പകരം വീടുകളില്‍ ഭക്തര്‍ തന്നെയാണ് നിവേദിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News