‘ദസറ’ പൂജ കഴിഞ്ഞു ; നാനിയും കീർത്തിയും ഒന്നിക്കുന്നു

നാനിയെയും കീർത്തി സുരേഷിനെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രമായ ‘ദസറ’യുടെ പൂജ കഴിഞ്ഞു.

പൂജാ ചടങ്ങിൽ സംവിധായകൻ സുകുമാർ, തിരുമല കിഷോർ, വേണു ഉഡുഗുള, ശരത് മാണ്ഡവ എന്നിവർ അതിഥികളായെത്തി.സംവിധായകൻ ശ്രീകാന്തിന്റെ അച്ഛൻ ചന്ദ്രയ്യ ക്യാമറ സ്വിച്ച് ഓൺ നിർവ്വഹിച്ചു.

നാനിയും കീർത്തി സുരേഷും ആദ്യ ക്ലാപ്പടിച്ചു. തിരുമല കിഷോർ, സുധാകർ ചെറുകുരി, ശ്രീകാന്ത് ഒഡേല എന്നിവർ ചിത്രത്തിന്റെ തിരക്കഥ ടീമിന് കൈമാറി.

ഗോദാവരി കനിയിലെ സിങ്കേരണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥ പറയുന്ന ഈ ചിത്രത്തിൽ നാനി ആക്ഷൻ പ്രാധാന്യമുള്ള മാസ്സ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂറി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സത്യൻ സൂര്യൻ നിർവ്വഹിക്കുന്നു. സംഗീതം-സന്തോഷ് നാരായണൻ,എഡിറ്റർ- നവിൻ നൂലി,പ്രൊഡക്ഷൻ ഡിസൈനർ-അവിനാഷ് കൊല്ല,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിജയ് ചഗന്തി, 2022 മാർച്ചിൽ ചിത്രത്തിന്റെ തുടർന്നുള്ള ചിത്രീകരണം ആരംഭിക്കും. പി ആർ ഒ-എ എസ് ദിനേശ്,ശബരി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here