ചർച്ചയിലൂടെ പ്രശ്‍നം പരിഹരിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി; എൽഡിഎഫ് നേതാക്കളുമായുള്ള ചർച്ച അവസാനിച്ചു

കെ എസ് ഇ ബി യിൽ സമരം ചെയ്യുന്ന തൊഴിലാളികളുമായി ചർച്ച നടത്താൻ തീരുമാനിച്ചു. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി എൽ ഡി എഫ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

തൊഴിലാളി സംഘടനകളുടെ സമരം നാലാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി എൽഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയത്. സംഘടനാ നേതാക്കളായ എളമരം കരീം, കാനം രാജേന്ദ്രൻ എന്നിവരുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ സാന്നിധ്യത്തിലായിരുന്നു ചർച്ച.

സമരം തീർക്കാൻ ഉള്ള നടപടികളുടെ ഭാഗമായി തൊഴിലാളി സംഘടനാ നേതാക്കളുമായി ചർച്ച ചെയ്യാൻ തീരുമാനിച്ചതായി  വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ഇബിയിൽ സൗഹൃദപരമായ അന്തരീക്ഷത്തിൽ കാര്യങ്ങൾ മുന്നോട്ടു പോകാൻ നടപടി ഉണ്ടാകുമെന്ന്  എൽഡിഎഫ് കൺവീനർ വിജയരാഘവനും  വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News