പൊതുയിടങ്ങളില്‍ ഹിജാബ് ധരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പ്രഗ്യാ താക്കൂര്‍

കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനു പിന്നാലെ പ്രകോപനപരമായ പരാമര്‍ശവുമായി ബി.ജെ.പി എം.പി പ്രഗ്യാ താക്കൂര്‍ രംഗത്ത്. ഹിജാബ് ധരിച്ച് പൊതു സ്ഥലങ്ങളില്‍ എത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് പ്രഗ്യാ സിംഗ് പറഞ്ഞു. പ്രഗ്യാ സിംഗിന്റെ ഈ വിവാദ പരാമര്‍ശം ബലേഗാവ് സ്ഫോടന കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ്.

”ഒരിടത്തും ഹിജാബ് ധരിക്കേണ്ടതില്ല. സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ലാത്തവരാണ് ഹിജാബ് ധരിക്കുന്നത്. നിങ്ങള്‍ക്ക് മദ്രസ്സയുണ്ട്. അവിടെയാണ് നിങ്ങള്‍ ഹിജാബ് ധരിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. പുറത്ത്, ഹിന്ദു സമാജത്തിലാണെങ്കില്‍ അവിടെ ഹിജാബിന്റെ ആവശ്യമില്ല. -മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രഗ്യാ താക്കൂറിന്റെ പരാമര്‍ശം. ഹിജാബ് പര്‍ദ്ദയാണ്. പര്‍ദ്ദ ഉപയോഗിക്കുന്നത് ദുഷ്ട ലാക്കോടെ മറ്റുള്ളവര്‍ നിങ്ങളെ നോക്കുന്നത് ഒഴിവാക്കാനാണ്. എന്നാല്‍ ഹിന്ദുക്കള്‍ സ്ത്രീകളെ അത്തരം മോശം കണ്ണുകളോടെ നോക്കാറില്ല. കാരണം ഞങ്ങള്‍ സ്ത്രീകളെ ആരാധിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ ഹിജാബ് ധരിക്കൂവെന്നുമാണ് പ്രഗ്യാ താക്കൂറിന്റെ പരാമര്‍ശം”.

ഹിജാബ് കര്‍ണാടകയിലെ സ്‌കൂളുകളില്‍ നിരോധിച്ചതോടെയാണ് വിവാദത്തിന് തുടക്കം. തുടര്‍ന്ന്, ഉഡുപ്പി ജില്ലയില്‍ ആറ് വിദ്യാര്‍ത്ഥികള്‍ ഉത്തരവ് ലംഘിച്ച് കോളജില്‍ എത്തിയതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതും കോളജുകള്‍ അടച്ചിട്ടതും. ഹിജാബിനെ ചൊല്ലിയുള്ള ഉത്തരവ് ലംഘിച്ച് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസില്‍ പ്രവേശനം നിഷേധിച്ചിരുന്നു. നിലവില്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ് ഹിജാബ് വിഷയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News