ഒരിടവേളയ്ക്ക് ശേഷം മലയാളം സിനിമ ഇന്‍ഡസ്ട്രി സജീവമാകുകയാണ്.മമ്മൂട്ടി സിനിമകള്‍ തിയറ്ററുകളിലെത്തുന്നത് പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന ആവേശം ചെറുതല്ല.
ADVERTISEMENT
അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തെ കാത്തിരിക്കുകയാണ് ആരാധകര്‍. ഭീഷ്മപര്‍വ്വം മാര്‍ച്ച് മൂന്നിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.
2022 ലെ മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഈ വര്‍ഷം ആരാധകരേയും മലയാള സിനിമാ പ്രേക്ഷകരേയും ആവേശം കൊള്ളിക്കുന്ന ഒന്നിലേറെ പ്രൊജക്ടുകളാണ് മമ്മൂട്ടിക്കുള്ളത്. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ഭീഷ്മ പര്‍വ്വം തന്നെയാണ് അതില്‍ ഒന്നാമത്തേത്ത്.
ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മമ്മൂട്ടി ഒന്നിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടെ ഈ വര്‍ഷം റിലീസ് ചെയ്യാന്‍ കാത്തിരിക്കുന്ന മറ്റൊരു പ്രൊജക്ട്. ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ അവസാനിച്ചതാണ്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്.
നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന പുഴുവാണ് ഈ വര്‍ഷം റിലീസ് ചെയ്യാനുള്ള മറ്റൊരു മമ്മൂട്ടി ചിത്രം. മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസായി പുഴു എത്തുമെന്നും വിവരമുണ്ട്.
സിബിഐ അഞ്ചാം ഭാഗത്തിനായും ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്യുന്ന സിബിഐ അഞ്ച് തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. ഇത് കൂടാതെ തെലുങ്ക് ചിത്രം ഏജന്റിലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.