ലോകം എത്ര പുരോഗമിച്ചെന്നു പറഞ്ഞാലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും മാത്രം ഒരു കുറവുമില്ല. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ തനിച്ച് പുറത്തിറങ്ങാന്‍ ഭയക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് നിലവിലുള്ളത്. അതേസമയം, സ്ത്രീകള്‍ക്ക് സുരക്ഷിതമായി തനിയെ യാത്ര ചെയ്യാന്‍ പറ്റുന്ന നഗരങ്ങളുടെ പട്ടികയില്‍ ദുബായ് മുന്നിലെത്തിയിരിക്കുകയാണ്.
ADVERTISEMENT
യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഇന്‍ഷുറന്‍സ് സ്ഥാപനം ഇന്‍ഷുര്‍ മൈ ട്രിപ്പ് നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരമാണ് ആഗോളതലത്തില്‍ മൂന്നാം സ്ഥാനം നേടി ദുബായ് മുന്നിലെത്തിയിരിക്കുന്നത്. സാമൂഹിക സുരക്ഷാ സൂചനയിലും മുന്‍പന്തിയിലാണ് യു എ ഇ.
മറ്റു നഗരങ്ങളെ അപേക്ഷിച്ച് ലിംഗ വിവേചനമോ മറ്റു അതിക്രമങ്ങളോ ദുബായില്‍ കണ്ടു വരാറില്ല. സര്‍വേയില്‍ ഭാഗമായ പത്തില്‍ 9.43 ശതമാനം വനിതകളും ദുബായ് നഗരം സ്ത്രീകള്‍ക്ക് സുരക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു. ഏതു സമയത്തും പുറത്തിറങ്ങി നടക്കുന്നതിന് ദുബായില്‍ യാതൊരു തടസ്സങ്ങളുമില്ലെന്നാണ് ഏവരും ഒരേ സ്വരത്തില്‍ പറയുന്നത്. കൂടാതെ, കുറ്റകൃത്യങ്ങളുടെ എണ്ണത്തിലെ കുറവും സമഗ്ര പൊതുഗതാഗത സംവിധാനങ്ങളും സ്ത്രീകള്‍ക്കായുള്ള പ്രത്യേക യാത്രാസംവിധാനങ്ങളുമെല്ലാം ഈ പഠനറിപ്പോര്‍ട്ടിന്റെ വിശ്വാസ്യത കൂട്ടുന്നു.
ഇന്ത്യയെ അപേക്ഷിച്ച് അന്യരാജ്യങ്ങളില്‍ സ്ത്രീസുരക്ഷ കൂടുതലാണെന്ന് നിസ്സംശയം പറയാം. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവയെ ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളായി തെരഞ്ഞെടുത്തുള്ള റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്ത് വന്നിരുന്നു. ഏതായാലും കേരളത്തിലെ സ്ത്രീകള്‍ക്ക് സോളോട്രിപ്പ് പോവാന്‍ ദുബായോളം മികച്ച മറ്റൊരു സ്ഥലമില്ലെന്ന് പറയേണ്ടിയിരിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.