ക്യാരറ്റ് ജ്യൂസ് പതിവായി കുടിയ്ക്കൂ…….നിരവധിയാണ് ഗുണങ്ങൾ

ക്യാരറ്റ് പച്ചയ്‌ക്കോ പാകം ചെയ്തോ കഴിക്കാം. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിനും നിരവധി ഗുണങ്ങളാണുള്ളത്. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് വഴി ആരോഗ്യ – സൗന്ദര്യ ഗുണങ്ങൾ ലഭിക്കും.

ചർമ്മ ഭംഗി മെച്ചപ്പെടുത്താൻ ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കാം. ക്യാരറ്റ് ജ്യൂസ് മറ്റ് പല ആരോഗ്യ ഗുണങ്ങളും നൽകുന്നുണ്ട്.ദിവസവും ക്യാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും എന്ന് നാം പണ്ട് തൊട്ടേ കേൾക്കുന്ന കാര്യമാണ്. ക്യാരറ്റ് കറി വെച്ച് കഴിക്കാം, ജ്യൂസ് രൂപത്തിലാക്കി കുടിക്കാം, പച്ചയ്ക്കും കഴിക്കാം. ക്യാരറ്റിന്റെ ഗുണങ്ങൾ നേടാൻ ഏത് രീതിയിലും കഴിക്കാം. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. ഈ ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിനും ചർമ്മത്തിനും മുടിക്കും ഒട്ടേറെ ഗുണങ്ങൾ നൽകുന്നു.

ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ഒക്സിഡന്റുകൾ ചർമ്മത്തിന്റെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും യുവത്വം നൽകുകയും ചെയ്യുന്നു. വരണ്ട ചർമ്മത്തിനുള്ള അത്യുഗ്രൻ പ്രതിവിധി കൂടെയാണ് ക്യാരറ്റ് ജ്യൂസ്. കൂടാതെ ചർമ്മത്തിലെ പാടുകൾ അകറ്റാനും മെച്ചപ്പെട്ട സ്കിൻ ടോൺ നൽകാനും ഇത് സഹായിക്കും.

മെറ്റബോളിസം മെച്ചപ്പെടുത്താൻ ക്യാരറ്റ് ജ്യൂസ് സഹായിക്കും. ഇതിൽ കലോറി കുറവാണ്. അതുകൊണ്ട് തന്നെ ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കാം. കൂടാതെ കൊളസ്‌ട്രോൾ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയുന്ന സവിശേഷ ഗുണങ്ങൾ ക്യാരറ്റ് ജ്യൂസിൽ അടങ്ങിയിട്ടുണ്ട്.

പേശികളുടെ ബലത്തിനും ആരോഗ്യത്തിനും ഫോസ്ഫറസ് സഹായിക്കുന്നു. ക്യാരറ്റ് ജ്യൂസിൽ ഫോസ്ഫറസും വിറ്റാമിൻ എയും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ജിമ്മിലെ കഠിനമായ വ്യായാമത്തിന് ശേഷം പേശികളെ സുഖപ്പെടുത്താൻ സഹായിക്കും.

ക്യാരറ്റിലെ കരോട്ടിനോയിഡുകൾ ഇൻസുലിൻ പ്രഭാവം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ശരീരം ഉപയോഗിക്കുന്ന ഗ്ലൂക്കോസ്, ഇൻസുലിൻ എന്നിവ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.

എപ്പോഴെങ്കിലും ഉന്മേഷ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുക. നിങ്ങളുടെ ജോലികൾ പൂർത്തിയാക്കാൻ ഇത് നിങ്ങൾക്ക് വലിയ ഊർജ്ജം നൽകും. ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് 80 കലോറി നൽകുന്നു; ഇത് നിങ്ങളുടെ ശരീരത്തിൽ ജലാംശവും പോഷണവും നിലനിർത്തുന്നു.

നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ദിവസവും ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് ഈ പ്രശ്നം ഇല്ലാതാക്കും. സോഡിയത്തിന്റെ പ്രതികൂല ഫലങ്ങളെ പ്രതിരോധിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ക്യാരറ്റ് ജ്യൂസ് സഹായിക്കുന്നു.

ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നവർക്ക് ഹൃദയാഘാത സാധ്യത കുറവാണ്. ക്യാരറ്റിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയ ധമനികളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള തടസ്സത്തെ നീക്കം ചെയ്യുകയും ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News