സിറിയയിലേക്ക് ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്

സിറിയയിലേക്ക് ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ​ഗോലാൻ താഴ്വരകളിൽ നിന്നും ഡമാസ്കസിലേക്കാണ് ബുധനാഴ്ച രാത്രി ആക്രമണം നടന്നത്. ആക്രമണത്തിൽ കെട്ടിടങ്ങൾ തകർന്നെങ്കിലും ആളപായമില്ലെന്ന് സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡമാസ്കസിലെ സിറിയൻ, ഇറാനിയൻ സൈനിക കേന്ദ്രത്തിലേക്കാണ് വ്യോമാക്രമണം നടന്നതെന്നാണ് ഇസ്രായേൽ മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം സിറിയയിലേക്ക് നടക്കുന്ന രണ്ടാമത്തെ ഇസ്രായേൽ ആക്രമണമാണിത്.

ഫെബ്രുവരി 9 ന് നടന്ന ആക്രമണത്തിൽ സിറിയയിലെ ഒരു സൈനികൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായി നോർത്തേൺ ഇസ്രായേലിലേക്ക് സിറിയയൻ സൈന്യം മിസൈലാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ആളപായം സംഭവിച്ചില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News