കേരളത്തിൽ നിന്നും വരുന്നവർക്കുള്ള കൊവിഡ് സർട്ടിഫിക്കറ്റ്; ഉത്തരവ് പിൻവലിച്ച് കർണാടക

കേരളത്തിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് നിർബന്ധമാക്കിയ ഉത്തരവ് കർണാടക പിൻവലിച്ചു. യാത്രക്കാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കരുതണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.

റോഡ്, തീവണ്ടി, വിമാന മാർഗ്ഗം വരുന്നവർക്കെല്ലാം ഉത്തരവ് ബാധകമാണ്. കർണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി കെ അനികുമാർ വ്യാഴാഴ്ച പുറത്തിറക്കിയതാണ് പുതിയ ഉത്തരവ്. സർക്കാർ ഉത്തരവ് ലഭിച്ചുവെന്നും തലപ്പാടി ഉൾപ്പെടെയുള്ള അതിർത്തികളിലെ ചെക്പോസ്റ്റുകൾ നീക്കം ചെയ്തുവെന്നും ദക്ഷിണ കന്നട ഡെപ്പ്യൂട്ടി കമ്മീഷ്ണർ ഡോ . കെ വി രാജേന്ദ്ര പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News