വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; രണ്ട് പേർ അറസ്റ്റില്‍

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന രണ്ട് പേരെ വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാലി എറിയാട് സ്വദേശി താഴത്തേവീട്ടില്‍ ഷിബില്‍ (25), കാരാട് വെള്ളാമ്പ്രം സ്വദേശി കാവുങ്ങല്‍ ഷബീര്‍ എന്ന കുട്ടിമാന്‍ (36) എന്നിവരാണ് അറസ്റ്റിലായത്. മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിന് പിറക് വശത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്ത് വെച്ചാണ് പ്രതികള്‍ പിടിയിലായത്.

225 ഗ്രാം കഞ്ചാവും രണ്ട് ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. ഇരുവരേയും കണ്ട് സംശയം തോന്നിയ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് രണ്ടാളുടേയും വസ്ത്രത്തില്‍ നിന്ന് ഓരോ ചെറിയ കഞ്ചാവ് പൊതികള്‍ വീതം കണ്ടെടുത്തത്. തുടര്‍ന്ന് ഇവരുടെ ബൈക്കില്‍ ഒളിപ്പിച്ച നിലയില്‍ വലിയ കഞ്ചാവ് പൊതിയും കണ്ടെത്തി.

പിടിയിലായ യുവാക്കള്‍ ചില്ലറ വില്‍പ്പനക്കാരാണെന്ന് പൊലീസ് പറഞ്ഞു. മുമ്പും സമാന കേസില്‍ ഇരുവരും പിടിയിലായിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ഇ ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ. കെ സത്യന്‍, സി പി ഒമാരായ ഇ പി ജയേഷ്, സായ് ടി ബാലന്‍, വി സ്വദഖത്തുല്ല എന്നിവരാണ് പ്രതികളെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News