സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; 7 ബിജെപി-ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ

സിപിഐഎം പ്രവർത്തകൻ ചെമ്പനേഴുത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസിൽ 7 ബി.ജെ.പി-ആർഎസ്സ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് തൃശൂർ ജില്ലാ കോടതി. രതീഷ്, ഗിരീഷ് ,മനോജ് തുടങ്ങിയ 7 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

2006 സെപ്തംബർ 25ആം തിയതിയാണ് ഏഴംഗ അർ.എസ്.എസ്. സംഘം സി.പി.ഐ.എം പ്രവർത്തകനായ ചെമ്പനേഴുത്ത് രാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയുടെ സഹോദരിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. പുലർച്ചെ രണ്ട് മണിക്ക് വീട്ടിൽ അതിക്രമിച്ച് കയറിയ
ആർ. എസ്. എസ്.ബി.ജെ.പി ക്രിമിനലുകൾ രാജുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

അക്രമത്തിൽ രാജുവിൻ്റെ ഭാര്യയ്ക്കും ഭാര്യ സഹോദരിക്കും പരിക്കേറ്റിരുന്നു. രതീഷ്, ഗിരീഷ്, മനോജ്, രഞ്ജിത്ത്, സുനേന്ദ്രൻ ,കിഷോർ, ഷാജി എന്നിവരെയാണ് തൃശൂർ ജില്ലാ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികൾക്കെതിരെ ചുമത്തിയിരുന്ന കൊലപാതകം അന്യായമായി സംഘം ചേരൽ തുടങ്ങിയവ കോടതി ശരിവച്ചു. ആകെ 9 പ്രതികളുണ്ടായിരുന്ന കേസിൽ 2 പേരെ കോടതി വെറുതെ വിട്ടു. നാളെയാണ് കേസിലെ ശിക്ഷ വിധിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News