ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ച പെണ്‍കുട്ടിയെ കാണാതായി

വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നേരത്തെ ഓടിപ്പോവുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത അഞ്ച് പെണ്‍കുട്ടികളില്‍ ഒരാളെ ഇന്ന് വീണ്ടും കാണാതായി. വീട്ടിൽ നിന്നാണ് കുട്ടിയെ കാണാതായത്.

മാതാവിന്റെ അപേക്ഷ പരിഗണിച്ച് ജില്ല കളക്ടർ കുട്ടിയെ രക്ഷിതാക്കൾക്ക് വിട്ട് നല്കിയിരുന്നു. രാവിലെ സ്‌കൂളിലേക്ക് ഇറങ്ങിയതായിരുന്നു പെൺകുട്ടി. കുട്ടി സ്‌കൂളിൽ എത്തിയിട്ടില്ലെന്ന് അധ്യാപകൻ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News