ഫേസ്ബുക്ക് ജോലിക്കാര്‍ ഇനിമുതല്‍ ‘മെറ്റമേറ്റ്‌സ്’

സൈബര്‍ ലോകത്ത് ഏറെ ചര്‍ച്ചയായ വിഷയമാണ് ഫേസ്ബുക്ക് കമ്പനിയുടെ പേര് മാറ്റം. 2021 ഒക്ടോബറില്‍ ഫേസ്ബുക്ക് സേവനങ്ങളെല്ലാം മെറ്റ എന്ന മാതൃകമ്പനിയുടെ കീഴിലാക്കി മാറ്റിയ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് മെറ്റ കമ്പനിയുടെ പുതിയ ആപ്തവാക്യം അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.
‘മെറ്റ, മെറ്റമേറ്റ്‌സ്, മി’ എന്ന വാക്യത്തിലൂടെ തന്റെ ജീവനക്കാരെ ‘മെറ്റമേറ്റ്‌സ്’ എന്നാണ് അഭിസംബോധന ചെയ്തിട്ടുള്ളത്.

ഗൂഗിള്‍ ജീവനക്കാരെ ഗൂഗിളേര്‍സ് എന്നും ആമസോണ്‍ ജീവനക്കാരെ ആമസോണിയന്‍സ് എന്നും യാഹൂ ജീവനക്കാരെ യാഹൂസ് എന്നുമാണ് നിലവില്‍ വിളിക്കുന്നത്. അതിനാല്‍ ഈ കൂട്ടത്തിലേക്ക് പുതിയൊരു വാക്ക് സംഭാവന ചെയ്തിരിക്കുകയാണ് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്.

മെറ്റയുടെ കോര്‍പ്പറേറ്റ് മൂല്യങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് സക്കര്‍ബര്‍ഗ് ഈ പദം അവതരിപ്പിച്ചത്.
നിലവില്‍ ഫേസ്ബുക്ക്്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം നിലവില്‍ മെറ്റ കമ്പനിയുടെ കീഴിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News