എല്ലാവരും ഫ്‌ളൈറ്റും ട്രെയിനും പിടിച്ചപ്പോൾ ലോറിക്ക് കൈകാണിച്ച് നാജിനൗഷി എന്ന മുപ്പത്തിമൂന്നുകാരി

ഇന്ത്യാ രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരാണ് എന്ന സന്ദേശം ലോകത്തിന്  നൽകുകയാണ് മലയാളിയായ നജീറാ നൗഷാദ്.കേരളത്തിലെ തലശ്ശേരി മാഹി സ്വദേശിനിയാണ് ഈ 33 കാരി.

ശ്രീമതി നാജിനൗഷിഎന്നറിയപ്പെടുന്ന നജീറാ നൗഷാദ് കുട്ടനാട്ടിലെ മാങ്കൊമ്പിൽ നിന്ന് റോഡ് മാർഗ്ഗമാണ് നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള തന്റെ സാഹസിക യാത്ര നടത്തുന്നത്.

യാത്രയുടെ ഭാഗമായി ബാംഗ്ലൂർ വഴി ഹൈദരാബാദിൽ എത്തിച്ചേർന്ന നജീറയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.

സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴെയുള്ള കുട്ടനാട്ടിലെ മാങ്കൊമ്പിൽനിന്ന് ഏറ്റവും ഉയരം കൂടിയ പ്രദേശമായ നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ആ വീട്ടമ്മയുടെ 50 ദിവസത്തെ യാത്രയുടെ ഭാഗമായാണ് ഹൈദരാബാദിൽ എത്തിച്ചേർന്നത്.

നജീറയ്ക്ക് സെക്കന്ദരാബാദ് മെട്ടു ഗുഡ കൈരളി സമാജത്തിൽ തണൽ മലയാളി സേവാസമിതിയുടെ ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്.

അപകടം നിറഞ്ഞതും,സാഹസികവുമായ യാത്രാമദ്ധ്യേ
ആശംസകൾ നേരാനായി നടത്തുന്ന സ്വീകരണ യോഗത്തിൽ മലയാളം മിഷൻ ,ഐയ്മ തെലങ്കാന, സി.ടി. ആർ.എം.എ , കൈരളി സമാജം അക്ഷര കൂട്ടായ്മ ഭാരവാഹികൾ പങ്കെടുത്തു.

ഉയരക്കൊടുമുടി തൊടാൻ കേരളത്തിൽ നിന്ന് പോയ 33 കാരിയുടെ അതിസാഹസിക യാത്രയുടെ റിപ്പോർട്ട് കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News