മോഡല്‍ ആകാന്‍ പ്രായപരിധി ഉണ്ടോ?

മാമ്മിക്ക കോഴിക്കോട് നിന്നുള്ള ഒരു ദിവസവേതന തൊഴിലാളിയാണ്. മാമ്മിക്കയെ വ്യത്യസ്തനാക്കുന്നതെന്തെന്ന് അറിയാന്‍ ആകാംക്ഷ കാണും ഏവര്‍ക്കും. എന്നാല്‍ അതേ ആകാംക്ഷയോടെ ഷെരീക്ക് വയലില്‍ എന്ന ഫോട്ടോഗ്രാഫറുടെ ഇന്‍സ്റ്റഗ്രാം പേജ് നോക്കുക. അതില്‍ കൈലിമുണ്ടും കീറിയ ഷര്‍ട്ടും ധരിച്ചു നില്‍ക്കുന്ന മാമ്മിക്കയെയും പാന്റ്‌സും ഷൂസും ടൈയും കെട്ടി കൂളിംഗ് ഗ്ലാസ് വെച്ച് ഐ പാഡുമായി നില്‍ക്കുന്ന ഒരാളെക്കൂടി കാണാം. സംശയിക്കേണ്ട, അതും മാമ്മിക്ക തന്നെ. അതെ മാമ്മിക്കയുടെ ഒരു തകര്‍പ്പന്‍ മെയ്‌ക്കോവര്‍. ഇതിനുപിന്നില്‍ ഷെരീക്ക് വയലിലാണ്.

അറുപത് വയസ്സുള്ള മാമ്മിക്കയ്ക്ക് പ്രായം ഒരു പരിധിയായി തോന്നിയിട്ടില്ല. കിടിലന്‍ സ്വിഷ് മെയ്‌ക്കോവറിലൂടെ ഇന്‍സ്റ്റഗ്രാം ഇളക്കിമറിച്ചിരിക്കുകയാണ് ഈ കോഴിക്കോട്ടുകാരന്‍. ഷെരീക്ക് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത മാമ്മിക്കയുടെ ഫോട്ടോ വൈറലായതോടെയാണ് ഷെരീക്കിന്റെ തന്നെ കല്ല്യാണവസ്ത്ര കമ്പനിയുടെ പരസ്യമോഡല്‍ ആയി മമ്മിക്ക പ്രത്യക്ഷപ്പെടുന്നത്. ചലച്ചിത്രതാരം വിനായകന്റെ മുഖച്ഛായയുള്ള മാമ്മിക്കയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

മലയാളമല്ലാതെ മറ്റൊരു ഭാഷയും കൈകാര്യം ചെയ്യാന്‍ അറിയാത്ത മാമ്മിക്കയ്ക്ക് കേരളത്തിനു പുറത്തുനിന്നും മോഡലിംഗ് അവസരങ്ങള്‍ തേടി വരുന്നുണ്ട്. എന്നാല്‍ പ്രായം പോലെതന്നെ ഭാഷയും ഒരു പരിധിയായി മാമ്മിക്ക കാണുന്നില്ല. പരിധികളെല്ലാം അവഗണിച്ച് തന്റെതായ ലോകം പടുത്തുയര്‍ത്തുകയാണ് മാമ്മിക്ക. പരിധികള്‍ അല്ല മറിച്ച്, ചെയ്യുവാനുള്ള താല്‍പര്യവും ആഗ്രഹവുമാണ് ലക്ഷ്യം നേടാന്‍ വേണ്ടതെന്ന് മാമ്മിക്ക പറയുന്നു. തനിക്ക് ലഭിച്ച സൗഭാഗ്യത്തില്‍ വളരെയധികം സന്തോഷത്തിലാണ് മാമ്മിക്ക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News