5ജി ട്രയലില്‍ എന്‍ആര്‍ ശേഷി വഴി 5ജി വോയ്‌സ് വിജയകരമായി അവതരിപ്പിച്ച് വി

മുന്‍നിര ടെലികോം സേവനദാതാവായ വോഡഫോണ്‍-ഐഡിയ (വി) സാങ്കേതികവിദ്യാ പങ്കാളിയായ നോക്കിയയുമായി ചേര്‍ന്ന് 5ജി വോയ്‌സ് വിജയകരമായി അവതരിപ്പിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടത്തിയ 5ജി ട്രയലിലാണ് ന്യൂ റേഡിയോയിലൂടെ ഈ നേട്ടം. ഇത് നടപ്പാക്കിയാല്‍ വി വരിക്കാര്‍ക്ക് 5ജിയുടെ ഉന്നത ശേഷിയുള്ള വോയ്‌സ് അനുഭവങ്ങള്‍ ലഭിക്കാന്‍ സഹായകമാകും. ഗുജറാത്തിലെ ഗാന്ധി നഗര്‍, മഹാരാഷ്ട്രയിലെ പൂണൈ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ 5ജി ട്രയല്‍ നടത്തുന്നത്. വോയ്‌സ്, ഡാറ്റ സേവനങ്ങള്‍ക്ക് 5ജി ശൃംഖല ഉപയോഗിക്കുന്നതാവും ഈ സംവിധാനം.

രാജ്യത്തെ ഏറ്റവും വേഗമേറിയ 5ജി ആണ് കൈവരിച്ചിട്ടുള്ളത്, ഉന്നതമായ നെറ്റ്വര്‍ക്ക് വഴി ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ സാങ്കേതികവിദ്യ പരീക്ഷിക്കുകയാണെന്ന് വോഡഫോണ്‍ ഐഡിയ സിടിഒ ജഗ്ബീര്‍ സിങ് പറഞ്ഞു. വോയ്‌സ് ഓവര്‍ ന്യൂ റേഡിയോ സേവനം വിജയകരമായി പരീക്ഷിച്ച തങ്ങള്‍ 5ജി ശൃംഖലയിലെ ഏറ്റവും മികച്ച കോള്‍ ഗുണമേന്‍മ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here