അമ്മയുടെ പിഎസ്‌സി പഠിത്തം മൂന്നര വയസ്സുകാരനെ റെക്കോര്‍ഡുകളുടെ രാജകുമാരനാക്കി

കുട്ടികള്‍ മുതിര്‍ന്നവര്‍ പറയുന്നതെല്ലാം കണ്ടും കേട്ടും പഠിക്കുമെന്നിരിക്കെ, അമ്മയുടെ പഠനം കേട്ട് പഠിച്ച് ഗിന്നസ് റെക്കാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് സാത്വിക് എന്ന കൊച്ചുമിടുക്കന്‍. എടച്ചേരി പുറമേരി സ്വദേശിനി എംബിഎക്കാരി സുബിന ഇപ്പോള്‍ പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. അമ്മ പഠിക്കുമ്പോള്‍ മൂന്നരവയസുകാരനായ മകന്‍ സാത്വിക് ഒപ്പമിരുന്ന് എല്ലാം കേട്ടുപഠിക്കും.

ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍, സംസ്ഥാനങ്ങള്‍, കേരളത്തിലെ ജില്ലകള്‍, നദികള്‍, മൃഗങ്ങള്‍ തുടങ്ങി സകല കാര്യങ്ങളും ഈ കൊച്ചുമിടുക്കന്‍ കേട്ടുപഠിച്ചു. എന്ത് ചോദിച്ചാലും ഈ കൊച്ചുമിടുക്കന്‍ അനായാസമായി ഓര്‍ത്തെടുത്ത് പറയും. പത്ത് മിനിട്ടിനുള്ളില്‍ 120 ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാണ് സാത്വിക് മൂന്ന് റെക്കാര്‍ഡുകള്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ ബുക്സ് ഓഫ് റെക്കോര്‍ഡ്സ്, ഇന്റര്‍നാഷണല്‍ ബുക്സ് ഓഫ് റെക്കാര്‍ഡ്സ്, കലാംസ് വേള്‍ഡ് റെക്കാര്‍ഡ് എന്നിവയാണ് ഇതുവരെ സ്വന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here