നയപ്രഖ്യാപനത്തില്‍ ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ല; അഡ്വ: കാളീശ്വരം രാജ്

നയപ്രഖ്യാപനത്തില്‍ ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് നിയമവിദഗ്ധന്‍ അഡ്വ: കാളീശ്വരം രാജ്. സര്‍ക്കാരിന്റെ നയപരിപാടികളോടൊപ്പം നില്‍ക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണെന്ന് അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. വ്യക്തിപരമായ വിയോജിപ്പുകള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. താത്ക്കാലികമായെങ്കിലും അത്തരമൊരു നിലപാടെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ: കാളീശ്വത്തിന്റെ വാക്കുകള്‍

ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരായി അധികാരം കയ്യാളുന്ന ആളുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഗവര്‍ണറെ സംബന്ധിച്ചിടത്തോളം ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് ധാരാളം വിവാദങ്ങള്‍ സമീപകാലത്ത് ഉണ്ടായി. സ്വാഭാവികമായി നടക്കേണ്ട ഭരണഘടനാ പ്രക്രിയകളെ പോലും വിവാദമാക്കുന്നത് ഭരണനിര്‍വാഹത്തിനു മുന്നില്‍ പലപ്പോഴും തടസമായി മാറുകയാണ്.

ഗവര്‍ണറുടേത് ജനങ്ങള്‍ തെരഞ്ഞെടുത്ത തസ്തിക അല്ല. അതിനാല്‍, ഫലത്തില്‍ ഗവര്‍ണര്‍ക്ക് കാര്യമായ യാതൊരു അധികാരവുമില്ല. ഗവര്‍ണറുടെ ഇത്തരം നടപടികള്‍ നിര്‍ഭാഗ്യകരമാണ്. അത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here