നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് ഗവർണർ; തർക്കത്തിനില്ലെന്ന നിലപാടിലുറച്ച് സർക്കാർ

നാളെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രഖ്യാപന പ്രസംഗം കൈമാറാൻ എത്തിയ മുഖ്യമന്ത്രിക്ക് മുന്നിൽ ഭരണഘടനാ ബാധ്യത മറന്നാണ് ഗവർണർ ഉപാധികൾ വച്ചത്.

ഗവർണറുടെ നിർദ്ദേശപ്രകാരം പേഴ്സണൽ സ്റ്റാഫിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്തെ നിയമിക്കാൻ നിർദ്ദേശിച്ചതിൽ ഉള്ള അതൃപ്തി അറിയിച്ചതാണ് ഗവർണർ ഇത്തരത്തിൽ നിലപാട് സ്വീകരിക്കാൻ കാരണമായത്. എന്നാൽ തർക്കത്തിനില്ല എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ആർട്ടിക്കിൾ 176 പ്രകാരം മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ ഒപ്പിടേണ്ടത് ഗവർണറുടെ ബാധ്യതയാണ്.

ഇത് മറന്നാണ് ഗവർണർ രാഷ്ട്രീയക്കളികൾക്ക് മുതിർന്നത്. ഗവർണറുടെ നിർദ്ദേശപ്രകാരം പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ സർക്കാർ തൽസ്ഥാനത്തുനിന്ന് നീക്കിയതും, രാഷ്ട്രീയ വ്യത്യാസമില്ലാതെ ഗവർണറുടെ നിലപാടിനെതിരെ എതിർപ്പുയർന്നതും, നിയമ വിദഗ്ധർ ഉൾപ്പെടെയുള്ളവർ പരസ്യമായി രംഗത്ത് വന്നതോടെയുമാണ് നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിട്ടത്. ഇക്കാര്യം പിന്നീട് സർക്കാറിനെ അറിയിക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel