ഗ്രൂപ്പ് അതിപ്രസരം; കൊല്ലത്ത്‌ കോൺഗ്രസ് പുനഃസംഘടന അവതാളത്തിൽ

കോൺഗ്രസ് ഗ്രൂപ്പ് അതി പ്രസരത്തിൽ പുനഃസംഘടന അവതാളത്തിൽ. മുമ്പുണ്ടായിരുന്നത് എ,ഐ ഗ്രൂപ്പ് പോരായിരുന്നെങ്കിൽ ഇപ്പോൾ 10ലധികം ഗ്രൂപ്പുകൾ കൊല്ലത്ത് രൂപം കൊണ്ടു. ഇതിന് ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയട്ടെ എന്ന് ഉമ്മൻചാണ്ടി കൈരളി ന്യൂസിനോടു പറഞ്ഞു. കൊല്ലം ജില്ലയിൽ 89 പേരാണ് നിലവിലെ ഭാരവാഹികൾ.

ഇതിൽ നിന്ന് 51 അംഗ ഡിസിസി കമ്മറ്റിയെ തെരഞ്ഞെടുക്കണം. 25 പേരുൾപ്പെട്ട ഭാരവാഹികൾ 26 എക്സിക്യൂട്ടീവ് അംഗങ്ങൾ. 38 പേർ ഡിസിസിയിൽ നിന്ന് പുറത്താകും. 51 അംഗ കമ്മിറ്റിയിൽ തിരികി കയറ്റാൻ 10ലധികം ഗ്രൂപ്പുകളുടെ ലിസ്റ്റുകളാണ് കെ.സുധാകരന്റെ മുന്നിലെത്തിയത്.

നിർഭാഗ്യവശാൽ കെ.സുധാകര ഗ്രൂപ്പിന്റെ ലിസ്റ്റും ഇതിൽ ഉൾപ്പെടും. ഇതിനിടെ ജനകീയ നേതാക്കളാരും പതിവുപോലെ ഗ്രൂപ്പ് സമവാക്യ ലിസ്റ്റിൽ ഇടം നേടിയിട്ടും ഇല്ല. ഉമ്മൻചാണ്ടി, രമേഷ്ചെന്നിതല,കൊടിക്കുന്നിൽ സുരേഷ്, കെ.സി വേണുഗോപാൽ, പ്രതാപവർമ്മതമ്പാൻ, എം.എം.നസീർ, ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് വരെയുള്ളവരാണ് അവർക്കിഷ്ടപ്പെട്ട ചോട്ടാ നേതാക്കളെ വരെ ലിസ്റ്റിൽ ഉൾപ്പെടുത്തി കെപിസിസി പ്രസിഡന്റിന്റെ പരിഗണനക്ക് നൽകിയത്.

ചുരുക്കം പറഞ്ഞാൽ ഗ്രൂപ്പ് കളിയാണ് കോൺഗ്രസിന്റെ ശാപം എന്നു പറഞ്ഞ് ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും നാല് പീസായി ഒതുക്കിയവരുടെ പ്രവർത്തനം കോൺഗ്രസിൽ 10 ഗ്രൂപ്പുകൾക്ക് ജന്മം നൽകാൻ ഇടയാക്കി. പുനഃസംഘടനയിൽ ഇടം ലഭിച്ചില്ലെങ്കിൽ സെമി കേഡറിസമല്ല ഒർജിനൽ കേഡറിസത്തിലേക്ക് മാറാൻ തയാറായി മുതിർന്നവരും യുവ നേതാക്കളും കാത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News