സ്വപ്‌ന സുരേഷിന് ബിജെപി നേതാവിന്റെ സ്ഥാപനത്തില്‍ നിയമനം

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സംഘ്പരിവാര്‍ അനുകൂല എന്‍ജിഒയില്‍ നിയമനം. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന എച്ച്ആര്‍ഡിഎസ് എന്ന സംഘടനയില്‍ ഡയരക്ടറായാണ് നിയമനം. സിഎസ്ആര്‍ ഫണ്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമാവും ചുമതല

ഫെബ്രുവരി പതിനൊന്നിനാണ് സ്വപ്‌ന സുരേഷിന് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന എച്ച്ആര്‍ഡിഎസ് എന്ന എന്‍ജിഒയില്‍ സിഎസ്ആര്‍ ഡയരക്ടറായി നിയമന ഉത്തരവ് നല്‍കിയത്. പ്രതിമാസം 43000 രൂപ ശമ്പളത്തിലാണ് നിയമനം.

ബിജെപി നേതാവ് എസ് കൃഷ്ണകുമാര്‍ ഐഎഎസ് ആണ് എച്ച്ആര്‍ഡിഎസ്സിന്റെ പ്രസിഡന്റ്. വിവിധ പദ്ധതികള്‍ക്കായി സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫ്ണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കാന്‍ സഹായിക്കുക എന്നിവയാണ് ചുമതല.

ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന സദ്ഗൃഹ പദ്ധതിയിലേക്കാണ് ഫണ്ട് കണ്ടെത്തേണ്ടത്. ഫെബ്രുവരി 12-ന് ജോലിയില്‍ പ്രവേശിക്കണമെന്നാണ് നിയമന ഉത്തരവില്‍ പറഞ്ഞിരുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് വൈകുന്നതെന്ന് ചീഫ് പ്രൊജക്ട് കോഡിനേറ്റര്‍ ജോയ് പറഞ്ഞു.

സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇ ഡി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാമെന്ന അഭ്യര്‍ത്ഥന സ്ഥാപനം അംഗീകരിച്ചു. സ്വപ്‌നയുടെ സംഘ്പരിവാര്‍ എന്‍ജിഓയിലെ ജോലി പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിതുറന്നേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News