കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്നതിന് വിലക്ക്

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. കടകളിലെ പരിശോധനയിൽ 35 ലിറ്റർ ഗ്ലേഷ്യൽ അസ്റ്റിക്ക് ആസിഡ് പിടിച്ചെടുത്തു.
പെട്ടിക്കടകളിൽ ബില്ല് നിർബന്ധമാക്കുമെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു.
കോർപ്പറേഷൻ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷവിഭാഗവും സംയുക്തമായി കടകളിൽ പരിശോധന നടത്തി.

കോഴിക്കോട് ബീച്ചിൽ കുട്ടികൾ ആസിഡ് കുടിച്ച് പൊള്ളലേറ്റ സംഭവത്തിൽ കടുത്ത നടപടികൾ സ്വീകരിക്കുകയാണ് കോർപ്പറേഷൻ. പെട്ടിക്കടകളിൽ ഉൾപ്പെടെ ബില്ല് നിർബന്ധമാക്കാനാണ് കോർപ്പറേഷൻ തീരുമാനം.

കച്ചവടക്കാർ കടകളിൽ പേര് വിവരങ്ങൾ പ്രദർശിപ്പിക്കണമെന്നും കടകളിൽ പരിശോധന ശക്തമാക്കുമെന്നും കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് പറഞ്ഞു. കോർപ്പറേഷൻ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷ വിഭാഗവും സംയുക്തമായി തട്ടുകട കേന്ദ്രീകരിച്ച് പരിശോധന നടത്തി. ബീച്ച്,വരയ്ക്കൽ ഭാഗങ്ങളിലായിരുന്നു പരിശോധന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News