സംസ്ഥാന ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ മാർച്ച് 11ന് സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും.

പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്.ഗവര്‍ണ്ണറുടെനയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളന നടപടികൾ ആരംഭിക്കുക.തുടര്‍ന്ന് ഫെബ്രുവരി 21ന് പി.ടി. തോമസിന് ചരമോപചാരം അർപ്പിച്ച് സഭ പിരിയും. ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻ മേലുള്ള ചര്‍ച്ച ഫെബ്രുവരി 22,23, 24 തീയതികളിലായി നടക്കും.

ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ ചേരില്ല.തുടർന്ന് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് മാര്‍ച്ച് 11-ാം തീയതി ധനമന്ത്രി കെ എൻ ബാലഗോപാൽ സഭയില്‍ അവതരിപ്പിക്കും.മാർച്ച് 14,15,16 തീയതികളിൽ ബജറ്റിനെ സംബന്ധിക്കുന്ന പൊതുചർച്ച നടക്കും

വോട്ട്-ഓണ്‍-അക്കൗണ്ട് മാര്‍ച്ച് 22-ാം തീയതിയാണ്.23ാം തീയതി സഭാ സമ്മേളനം അവസാനിക്കും.ലോകായുക്താ ഒാർഡിനൻസ് ഉൾപ്പെടെ 9 ഓർഡിനൻസുകളാണ് നിയമമാക്കാനുള്ളത്.ഇവയെല്ലാം കേരള നിയമസഭയുടെ മുന്നിൽ വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here