യു പി മൂന്നാംഘട്ട തെരഞ്ഞെടുപ്പിലെ 17% സ്ഥാനാർഥികളും ക്രിമിനൽ കേസുകളിലെ പ്രതികൾ; വോട്ടെടുപ്പ് 20 ന്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പരസ്യ പ്രചാരണവും ഇന്ന് അവസാനിക്കും. 59 മണ്ഡലങ്ങളാണ് .മറ്റന്നാൾ വിധിയെഴുതുന്നത്. അതേ സമയം മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്നതിൽ 17 ശതമാനം സ്ഥാനാർഥികളും ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നാണ് റിപ്പോർട്ട്.

7 ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാൾ നടക്കും.16 ജില്ലകളിലെ 59 മണ്ഡലങ്ങളാണ് ഞായറാഴ്ച വിധിയെഴുതുക. 623 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 135 പേർ ബലാൽസം​ഗം, കൊലപാതകം തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നാണ് റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോം സ്ഥാനാർഥികളുടെ നാമനിർദേശപത്രിക പരിശോധിച്ചു തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിൽ 80 പേർ അതിവ ഗുരുതര സ്വഭാവമുള്ള ക്രിമിനൽ കേസിൽ പെട്ടവരാണ്.

സമാജ് വാദി പാർട്ടിയുടെ 58 സ്ഥാനാർഥികളിൽ 30 പേരും ബിജെപിയുടെ 55 സ്ഥാനാർഥികളിൽ 25 പേരും ബിഎസ്പിയുടെ 59 സ്ഥാനാർഥികളിൽ 23 പേരും ക്രിമിനൽ കേസിലെ പ്രതികളാണ്. കോൺ​ഗ്രസിന്റെ 56 സ്ഥാനാർഥികളിൽ 20 ഉം ആം ആദ്മി പാർട്ടിയുടെ 49 സ്ഥാനാർഥികളിൽ 11 പേരും ക്രിമിനൽ കേസിൽ പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here