പഞ്ചാബ് തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് രണ്ട് നാൾ മാത്രം. പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മറ്റന്നാൾ രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്..കോണ്ഗ്രസിന് ഭരണം നിലനിർത്തുന്നതിൽ ഏറെ പ്രതിസന്ധിയാണ് ഇത്തവണ നേരിടുന്നത്..ആംആദ്മി പാർട്ടി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്..

117 നിയസഭ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ നേർക്കു നേർ പോരാട്ടമാണ് പഞ്ചാബിൽ നടക്കുന്നത്.കാര്യമായ സ്വാധീനമില്ലെങ്കിലും ബിജെപിയും ശക്തമായി തന്നെ മത്സരരംഗത്തുണ്ട്… മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രനുമായി ചേർന്നാണ് ബിജെപി മത്സരിക്കുന്നത്.

അതേ സമയം കോൺഗ്രസിനെതിരെ ആഞ്ഞടിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രചാരണം.ടൗൺഹാൾ യോഗങ്ങളും കവലകൾ കേന്ദ്രീകരിച്ചുള്ള പരിപാടികൾക്കുമായിരുന്നു ആം ആദ്മി പാർട്ടി നേതൃത്വം നൽകിയത്. 1304 സ്ഥാനാർത്ഥികളാണ് ഞായറാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ ജനവിധി തേടുന്നത്.ഫെബ്രുവരി 14ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here