സ്വപ്നയ്ക്ക് ജോലി ലഭിച്ചത് സംഘപരിവാര്‍ ബന്ധത്തിലൂടെ…

സ്വപ്ന സുരേഷിന് എന്‍ജിഒയില്‍ നിയമനം നല്‍കിയതില്‍ സംഘപരിവാര്‍ ബന്ധം സ്ഥിരീകരിച്ച് എച്ച്ആര്‍ഡിഎസ് പ്രസിഡന്‍റ് എസ് കൃഷ്ണകുമാര്‍ ഐ എഎസ്‍. സ്വപ്നയെ നിയമിച്ചത് സെക്രട്ടറി അജി ആണെന്ന് കൃഷ്ണകുമാര്‍ വെളിപ്പെടുത്തി . തനിക്ക് നിയമനവുമായി ബന്ധമില്ലെന്നും  എസ് കൃഷ്ണകുമാര്‍ ഐഎഎസ് കൈരളി ന്യൂസിനോട് വ്യക്തമാക്കി.

പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന എച്ച്ആര്‍ഡിഎസ് ഡയറക്ടറായി സ്വപ്നാ സുരേഷിനെ നിയമനം ലഭിച്ചതിന് പിന്നാലെയാണ് സംഘടനയുടെ സംഘപരിവാര്‍ ബന്ധവും പുറത്ത് വന്നത്. മുന്‍ കേന്ദ്രമന്ത്രിയും ഇപ്പോള്‍ ബിജിപി നേതാവുമായ എസ് കൃഷ്ണകുമാര്‍ ഐഎഎസ് പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയില്‍ സിഎസ്ആര്‍ ഫണ്ടു കൈകാര്യം ചെയ്യാന്‍ ചുമതലയുള്ള ഡയറക്ടറായാണ് സ്വപ്നയുടെ നിയമനം..

സംഘടനാ ഭാരവാഹികളുടെ സംഘപരിവാര്‍ ബന്ധം സ്ഥിരീകരിച്ച് എസ് കൃഷ്ണകകുമാര്‍. തനിക്ക് നിയമനത്തില്‍ ബന്ധമില്ലെന്നും കൈരളി ന്യൂസിനോട് വ്യക്തമാക്കി. സംഘടനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അജിയാണ് സ്വപ്നയുടെ നിയമനത്തിന് പിന്നിലെന്നും . അജി ബിജെപി അനുഭാവിയും നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളുമാണെന്നും എസ് കൃഷ്ണകുമാര്‍ പറയുന്നു. അജിയുടെ സഹോദരന്‍ ക‍ഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിയാണെന്നും സ്ഥിരീകരണം..

താന്‍ ഔദ്യോഗികമായി പ്രസിഡെന്‍റ് സ്ഥാനം വഹിക്കുകമാത്രമാണ് ചെയ്യുന്നതെന്നു വ്യക്തമാക്കിയ കൃഷ്ണകുമാര്‍, അജി തട്ടിപ്പിലൂടെയാണ് സംഘടനയെ കൈപ്പിടിയിതാക്കിയതെന്നും ആരോപിച്ചു .തട്ടിപ്പിനായി ബിജെപി നേതാക്കളെ ഉള്‍പ്പെടെ വരുതിയിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സ്വപ്നയുടെ വെളിപ്പെടുത്തലുകളും തുടര്‍ന്ന് വീണ്ടും ഇ ഡി ചോദ്യം ചെയ്യലിലൂടെ രാഷ്ട്രീയ വിവാദം ഉയര്‍ത്താനും ശ്രമം നടക്കുന്ന ഘട്ടത്തതിലാണ് സംഘപരിവാര്‍അനുകൂല എന്‍ജിയിലെ നിയമനം എന്നതും ചര്‍ച്ചയാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here