ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ച് കർണാടക സർക്കാർ

കർണാടക സർക്കാർ നടത്തുന്ന മൗലാനാ ആസാദ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളടക്കമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ്, കാവി ഷാൾ, മറ്റു മതചിഹ്നങ്ങൾ എന്നിവ നിരോധിച്ചു. ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് മന്ത്രാലയം സെക്രട്ടറി മേജർ പി. മണിവന്നൻ പുറപ്പെടുവിച്ച ഉത്തരവിലാണ് നിരോധനത്തെ കുറിച്ച് അറിയിച്ചത്. കർണാടക ഹൈക്കോടതി ഇത്തരം മതചിഹ്നങ്ങൾ സ്‌കൂളുകളിൽ നിരോധിച്ചതിനാൽ ന്യൂനപക്ഷ സ്‌കൂളുകളിലും നിയമം ബാധകമാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻഷ്യൽ സ്‌കൂളുകൾ, കോളേജുകൾ, മൗലാന ആസാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ, എന്നിവിടങ്ങളിലൊക്കെ നിരോധനം ബാധകമാക്കിയാണ് ഉത്തരവ്. സർക്കാർ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച തീരുമാനത്തിനെതിരെ പ്രധിഷേധം തുടരവേയാണ് ന്യൂനപക്ഷ സ്ഥാപനങ്ങളിലും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ശിവമോഗ ജില്ലയിൽ നിരോധന ഉത്തരവ് ലംഘിച്ചതായി കാണിച്ച് ഒമ്പത് പേർക്കെതിരെ സെക്ഷൻ 144 പ്രകാരം കേസെടുത്തു. ഹിജാബ് നിരോധിച്ചതിനെതിരെ ജില്ലാ ആസ്ഥാനത്തെ പിയു കോളേജ് അധികൃതർക്കെതിരെ സമരം നടത്തിയതിനാണ് നടപടി സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News