കാണാതായ ആറു വയസ്സുകാരിയെ രണ്ടു വര്‍ഷത്തിനു ശേഷം രക്ഷിച്ചു; ഒളിപ്പിച്ചത് രക്ഷാകര്‍ത്താക്കള്‍

രണ്ട് വര്‍ഷത്തോളം കൊച്ചുപെണ്‍കുട്ടിയെ വീടിനുള്ളില്‍ പൂട്ടിയിട്ട് രക്ഷാകര്‍ത്താക്കള്‍. ന്യൂയോര്‍ക്കിലെ സ്‌പെന്‍സറിലാണ് സംഭവം. രണ്ടു വര്‍ഷം മുന്‍പ് കാണാതായ ആറു വയസുകാരിയെ വീടിന്റെ കോണിപ്പടിക്കടിയിലുള്ള ബേസ്‌മെന്റില്‍ ജീവനോടെ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കള്‍ തന്നെ കുട്ടിയെ ഒളിപ്പിച്ചു വെക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

2019ലാണ് സംഭവം നടക്കുന്നത്. പൈസ്ലീ ഷുള്‍ട്ടിസ് എന്നാണ് പെണ്‍കുട്ടിയുടെ പേര്. നാലു വയസുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷാകര്‍ത്താക്കള്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നിരവധി തവണ വീട്ടിലെത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ സാന്നിധ്യം അറിഞ്ഞിരുന്നില്ല. രക്ഷാകര്‍ത്താക്കള്‍ പെണ്‍കുട്ടിയുടെ യാഥാര്‍ത്ഥ അച്ഛനും അമ്മയുമായിരുന്നില്ല. അതിനാല്‍, എന്നെങ്കിലും യഥാര്‍ത്ഥ മാതാപിതാക്കള്‍ക്ക് കുട്ടിയെ വിട്ടുനല്‍കേണ്ടി വരുമോയെന്ന ഭയമാണ് ഇത്തരത്തില്‍ ഒളിപ്പിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.

അതേസമയം, പെണ്‍കുട്ടിയെ കാണാതായ കാലത്ത് പൊലീസ് സംശയിച്ചിരുന്നത് കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളെയായിരുന്നു. അവര്‍ തട്ടിക്കൊണ്ട് പോയിരിക്കാമെന്ന് ധരിച്ച് അന്വേഷണം അത്തരത്തില്‍ നീങ്ങി. ഒടുവില്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെടുത്തത്.

മണിക്കൂറുകള്‍ നീണ്ട പരിശോധനക്കൊടുവില്‍ വീട്ടില്‍ വളരെ വ്യത്യസ്തമായ രീതിയില്‍ പണികഴിപ്പിച്ച കോണിപ്പടി പോലീസ് ശ്രദ്ധിക്കാനിടയായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോണിപ്പടിയില്‍ നിന്നും ഒരു ബേസ്‌മെന്റ് റൂം ഉള്ളതായി പൊലീസ് കണ്ടെത്തി. അവിടെ കുട്ടിയും രക്ഷാകര്‍ത്താവും ഒളിച്ചിരിക്കുകയായിരുന്നു. ഈര്‍പ്പം നിലനിന്നിരുന്ന വളരെ ചെറിയൊരു മുറിയിലാണ് കുട്ടി കഴിഞ്ഞിരുന്നത്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ അപകടാവസ്ഥയില്‍ സൂക്ഷിച്ചതിന് മാതാപിതാക്കള്‍ക്കെതിരെയും മുത്തച്ഛനെതിരെയും കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News