കേരളത്തെ പരിഗണിക്കാതെ കേന്ദ്ര ബജറ്റ്; 6500 കോടിയുടെ GST വിഹിതം കിട്ടിയില്ല; മോദി സർക്കാരിനെതിരെ ഗവർണർ

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപനപ്രസംഗം പുരോഗമിക്കുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം. പ്രതിസന്ധി കാലത്ത് സഹായിക്കുക എന്നത് കേന്ദ്രത്തിൻ്റെ ബാധ്യതയാണെന്നും കേന്ദ്ര ബജറ്റിൽ കേരളത്തിന് വേണ്ട പരിഗണന ലഭിച്ചില്ലെന്നും വിമർശനം.6500 കോടിയുടെ GST വിഹിതം കിട്ടിയില്ല. കേന്ദ്ര സർക്കാർ നയം സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി.

സഹകരണ മേഖലയിലെ കേന്ദ്ര ഇടപ്പെടലിൽ കടുത്ത വിമർശനമാണ് ഗവർണർ ഉന്നയിച്ചത്.കൺകറൻറ് ലിസ്റ്റിലെ വിഷയങ്ങളിൽ ഏകപക്ഷീയ നിയമനിർമ്മാണം കേന്ദ്രം നടത്തുന്നുവെന്നും ഇത് ഫെഡറലിസത്തെ ദോഷകരമായി ബാധിക്കുമെന്നും ഗവർണ്ണർ.

അതേസമയം, ഗവർണർ കയറി വന്ന ഉടൻ ‘ഗവർണർ ഗോ ബാക്ക്’ വിളികളും ബാനറുകളുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിഷേധമുദ്രാവാക്യങ്ങൾക്കിടെയാണ് ഗവർണർ പോഡിയത്തിലേക്ക് നടന്ന് കയറിയത്.

സഭാ സമ്മേളനത്തിൽ നിങ്ങൾക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും, ഇപ്പോഴീ പ്രതിഷേധിക്കുന്നത്അ നവസരത്തിലാണെന്നും, പ്രതിപക്ഷനേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അൽപം ഉത്തരവാദിത്തം കാണിക്കണമെന്നും പ്രതിഷേധത്തിനിടെ ഗവർണർ രോഷാകുലനായി. എന്നാൽ പ്രതിഷേധം തുടർന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി സഭാ കവാടത്തിൽ പ്രതിഷേധിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News