‘ഗവർണർ ഗോ ബാക്ക്’ പ്രതിഷേധവുമായി പ്രതിപക്ഷം; പതിവ് കയ്യടി നൽകാതെ ഭരണപക്ഷം

നയപ്രഖ്യാപന പ്രസംഗത്തെ അനിശ്ചിതത്യത്തിലാക്കിയ ഗവർണർക്കെതിരെ സഭയിൽ പ്രതിഷേധം. പ്രതിപക്ഷം ഗവർണറെ സ്വീകരിച്ചത് ഗോബാക്ക് വിളികളോടെ. നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ച ഗവർണറെ ഡെസ്കിൽ അടിച്ച് പ്രോൽസാഹിപ്പിക്കാൻ ഭരണ പക്ഷവും തയ്യാറായില്ല

നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രീയം കളിച്ച ഗവർണർക്കെതിരെ ഭരണ – പ്രതിപക്ഷ വ്യത്യാസമില്ലാത്ത പ്രതിഷേധം ആണ് ഉയരുന്നത് .ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലേക്ക് എത്തിയതോടെ പ്രതിപക്ഷം ഗോ ബാക്ക് മുദ്രാവാക്യം മുഴക്കി

ഗവർണർ പ്രസംഗിക്കാൻ എഴുന്നേറ്റതോടെ പ്രതിപക്ഷ നേതാവ് VD സതീശൻ സഭ ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ ക്ഷുഭിതനായ ഗവർണർ പ്രതിപക്ഷ നേതാവിന് നേരെ തിരിഞ്ഞു.നിങ്ങൾ ഉത്തരവാദപ്പെട പ്രതിപക്ഷ നേതാവ് ആണ് മറക്കരുതെന്ന് ഓർമ്മപ്പെടുത്തി.സഭ വിട്ടിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ സഭാ കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു .

ഒരു മണിക്കൂർ 8 മിനിറ്റ് നീണ്ട പ്രസംഗം അവതരിപ്പിച്ച ഗവർണർക്ക് ഭരണപക്ഷ ബെഞ്ചിൽ നിന്ന് പോലും പിന്തുണ ലഭിച്ചില്ല . ഡെസ്കിൽ അടിച്ച് ഗവർണറെ പ്രോൽസാഹിപ്പിക്കാൻ തയ്യാറാവാതിരുന്നതോടെ സഭയിൽ ഗവർണർ ഒറ്റപ്പെട്ടു. ഒഴിഞ്ഞ പ്രതിപക്ഷ ബെഞ്ചുകള സാക്ഷിയാക്കിയാണ് ഗവർണർ സഭ വിട്ടതും .നയപ്രഖ്യാപന പ്രസംഗത്തെ അനിശ്ചിതത്വത്തിലേക്ക് വലിച്ചിഴച്ച ഗവർണർക്കെതിരെ നന്ദി പ്രമേയ ചർച്ചയിൽ രൂക്ഷ വിമർശനം ഉയരും എന്നതിൻ്റെ സൂചനയായിരന്നു ഭരണ -പ്രതിപക്ഷങ്ങൾ പുലർത്തിയ രണ്ട് തരം പ്രതിഷേധവും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News