കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍; കേന്ദ്ര നയമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത്

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. കേന്ദ്ര സര്‍ക്കാര്‍ നയമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയതെന്നും ജി.എസ്.ടി വിഹിതമായ 6,500 കോടി കേന്ദ്രത്തില്‍ നിന്ന് കിട്ടിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

കോവിഡ് മൂലം സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറഞ്ഞുവെന്നും കേന്ദ്ര വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നും നയപ്രഖ്യാപനത്തിനിടെ ഗവര്‍ണര്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി കാലത്ത് സഹായിക്കാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. കേന്ദ്രസർക്കാർ നയമാണ് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. ഫിനാൻസ് കമ്മീഷൻ അംഗീകരിച്ച വിഹിതവും ലഭിച്ചില്ലെന്നും കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയായിരുന്നുവെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

കൺകറന്റ് ലിസ്റ്റിൽ കൂടിയാലോചന നടത്തുന്നില്ല. സംസ്ഥാനവുമായി ആലോചിക്കാതെയായിരുന്നു നിയമനിർമാണം. ഫെഡറിലസത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രത്തെ വിമർശിച്ചുകൊണ്ട് ഗവർണർ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിൽ സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കൊവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞത് ആശ്വാസമാണെന്ന് ഗവർണർ പറഞ്ഞു. സൗജന്യമായി വാക്‌സിൻ നൽകാനായെന്നും ഗവർണർ പറഞ്ഞു.

സർക്കാരിൻറെ നൂറുദിന പരിപാടിയെയും ഗവർണർ പ്രശംസിച്ചു. 100 ദിന പരിപാടികളിലൂടെ നേരിട്ടും നേരിട്ടല്ലാതെയും തൊഴിൽ നൽകാനായി. രണ്ടാമത്തെ 100 ദിന പരിപാടി 17,000 കോടിയുടേതാണ്. 2022ൽ സമ്പൂർണ ഇ-ഗവേണൻസ് നടപ്പിലാക്കും.

കോവിഡ് മൂലം നികുതി വരുമാനം കുറഞ്ഞു. ഇതിനൊപ്പം കേന്ദ്ര വിഹിതം കുറഞ്ഞതും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്നും ഗവർണർ പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News