കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് കര്‍ണാടകയില്‍ ഇനി ആര്‍ടിപിസിആര്‍ ഫലം വേണ്ട

കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് കര്‍ണാടകയില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമില്ല. അതേസമയം, വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിലവില്‍ കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിരുന്നത്.

ആര്‍ടിപിസിആര്‍ പരിശോധന ഫലം ആവശ്യമില്ലെന്ന് സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ക്ക് അനിവാര്യമാണെന്നും പറയുന്നു.

”നിലവിലെ കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത്, കേരളം, ഗോവ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് കൈവശം വയ്ക്കുന്നത് നിര്‍ത്തലാക്കും. (വിമാനം, റെയില്‍വേ, റോഡ് ഗതാഗതം, വ്യക്തിഗത വാഹനം).”- കര്‍ണാടക പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെ അനില്‍ കുമാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അധികാരികള്‍ക്ക് നല്‍കണമെന്നും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്ന യാത്രക്കാര്‍ 72 മണിക്കൂറില്‍ കൂടുതല്‍ പഴക്കമില്ലാത്ത RT-PCR ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമായും കൈവശം വയ്ക്കണമെന്ന് 2021 ജൂണിലാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന് മുമ്പ്, കോവിഡ്-19 വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ കര്‍ണാടക ഇളവ് നല്‍കിയിരുന്നു. കേരളത്തിലും മഹാരാഷ്ട്രയിലും കേസുകളുടെ എണ്ണം കൂടിയതോടെ ജൂണില്‍ വീണ്ടും വ്യവസ്ഥ കര്‍ശനമാക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News