ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

കുമളിയിൽ ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ട് പേരെ  പോലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്ന് പുകയില ഉത്പ്പന്നങ്ങൾ എത്തിച്ച് വിൽക്കുന്ന മൊത്ത വ്യാപാരിയാണ് പിടിയിലായത്. രണ്ട് കേസുകളിലായി പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത ഉല്പന്നങ്ങളാണ് പോലീസ് കണ്ടെത്തിയത്.

ആറിലധികം വ്യത്യസ്ത കമ്പനികളുടെ 15000 ത്തോളം പാക്കറ്റ് പുകയില ഉല്പന്നങ്ങളാണ് പോലീസ് കണ്ടെത്തിയത്.  പരിശോധനയിൽ ആദ്യം 70 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. റോസാപ്പൂകണ്ടം പുതുപ്പറമ്പിൽ വീട്ടിൽ ജലാലുദ്ദീനിനെയാണ് പോലീസ് പിടികൂടിയത്.

ഇയാൾ ചില്ലറ വ്യാപാരിയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ പരിശോധന നടത്തി. തുടർന്നാണ് റോസാപ്പൂകണ്ടം റഫീഖ ഹൗസിൽ അബ്ദുൽ റസാഖിനെ പിടികൂടിയത്.

വൻ തോതിലുള്ള പുകയില ഉൽപ്പന്നങ്ങൾ ഇയാളുടെ വീട്ടിൽ  നിന്നും കണ്ടെടുത്തു. തമിഴ്നാട്ടിൽനിന്നും ചെറിയ വിലയ്ക്ക് എത്തിച്ച് 5 മടങ്ങോളം വില വർധിപ്പിച്ചാണ് കച്ചവടം നടത്തിയിരുന്നത്.

പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സിഐ ജോബിൻ ആൻറണിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News