സൂര്യകാന്തി പൂക്കളുടെ ഭംഗി ആസ്വദിക്കാന്‍ ഇനി അന്യസംസ്ഥാനത്തേക്ക് പോകേണ്ട. മൂവാറ്റുപുഴ പായിപ്ര ഗവ യു പി സ്കൂളിലെത്തിയാല്‍ മനോഹരമായ സൂര്യകാന്തിപ്പാടം മനസ്സുനിറയെ ആസ്വദിച്ച് മടങ്ങാം.
കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് സ്കൂളിലെ ജൈവ ഉദ്യാനത്തില്‍ സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞത്. കണ്ണിനും മനസ്സിനും ഒരുപോലെ കുളിര്‍മയേകുന്ന സൂര്യകാന്തിപ്പൂക്കളുടെ ഭംഗി നുകരാന്‍ ഇനി കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ പോകേണ്ട.
മൂവാറ്റുപുഴ പായിപ്ര ഗവ യു പി സ്കൂളിലെത്തിയാല്‍ ചിരിതൂകി നില്‍ക്കുന്ന സൂര്യകാന്തിപ്പാടം തന്നെ കാണാം. പൂത്തുലഞ്ഞ മനോഹാരിതയില്‍ സെല്‍ഫിയെടുത്ത് മടങ്ങാം. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രമഫലമായാണ് ജൈവ വൈവിധ്യ ഉദ്യാനത്തിൽ സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞത്.
പഠനത്തോടൊപ്പം കുട്ടികള്‍ക്ക് കൃഷിയെ കൂടുതൽ അനുഭവവേദ്യമാക്കുകയാണ് ലക്ഷ്യമെന്ന് പിടിഎ പ്രസിഡന്‍റ് നസീമ സുനിൽ.
ഓൺലൈൻ വഴി വാങ്ങിയ ഗായത്രി ഇനത്തിൽ പെട്ട മുന്നോറോളം വിത്തുകളാണ് സ്കൂളിൽ നട്ടത്.
പ്ലാസ്റ്റിക് ചാക്കുകളിൽ മണ്ണ് നിറച്ച് പരീക്ഷണടിസ്ഥാനത്തിൽ നട്ട ചെടികളെല്ലാം ഇടവേള സമയങ്ങളിൽ വിദ്യാർത്ഥികൾ തന്നെയാണ് പരിപാലിച്ചതും. നാൽപത്തി അഞ്ച് ദിവസങ്ങൾ കൊണ്ട് പൂക്കൾ വിരിഞ്ഞതോടെ കുട്ടികള്‍ക്കും സന്തോഷം.
വിദ്യാർത്ഥികളെ സ്വയം പര്യാപ്തരാക്കാൻ വിവിധയിനം പച്ചക്കറി കൃഷിയും സ്കൂളിൽ നട്ടുവളർത്തുന്നുണ്ട്. മണ്ണില്‍ ഉദിച്ച് നില്‍ക്കുന്ന സൂര്യകാന്തി കാണാൻ ദിനംപ്രതി നിരവധി പേരാണ് സ്കൂളിലെക്കെത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.