മദ്യലഹരിയില്‍ വാഹനമോടിച്ച് അച്ഛനെയും മകളെയും ഇടിച്ചിട്ടു

തിരുവനന്തപുരം വെമ്പായത്ത് മദ്യലഹരിയില്‍ വാഹനമോടിച്ച് അച്ഛനും മകളും യാത്രചെയ്ത ബൈക്ക് ഇടിച്ചത് കോടതി ജീവനക്കാര്‍ ഉള്‍പ്പെടുന്ന സംഘം. വാഹനത്തെ പിന്തുടര്‍ന്ന നാട്ടുകാര്‍ സംഘത്തെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയതോടെയാണ് നാട്ടുകാര്‍ കാര്‍ പിന്തുടര്‍ന്ന് തടഞ്ഞത്.

വെമ്പായം ജംഗ്ഷനില്‍ രാത്രി 8.30ഓടെയാണ് അപകടം നടന്നത്. നാട്ടുകാര്‍ പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞ സംഘം അപകടകരമായ രീതിയില്‍ വാഹനമോടിച്ച് ഭീതിപടര്‍ത്തി. വാഹനത്തിലുണ്ടായിരുന്ന മദ്യകുപ്പികള്‍ സംഘം റോഡിലേക്ക് വലിച്ചെറിഞ്ഞു. തിരുവനന്തപുരം ജില്ലാകോടതിയിലെ ജീവനക്കാരന്‍ ടി.സുരേഷ് കുമാര്‍, ഗോപകുമാര്‍, ശശികുമാര്‍, പ്രഭകുമാര്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റു മൂന്നുപേരും കോടതി ജീവനക്കാരാണെന്നാണ് വിവരം.

വാഹനം തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോടതി ജീവനക്കാരാണെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘത്തെ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനവും പിടിച്ചെടുത്തു. അപകടത്തില്‍പ്പെട്ട പരിക്കേറ്റ വെമ്പായം സ്വദേശികളായ പ്രേം ലാലിനെയും മകള്‍ ആരതിലാലിനെയും കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിടികൂടിയ നാട്ടുകാരോടും പൊലീസിനോടും ഞങ്ങള്‍ കോടതി ജീവനക്കാര്‍ ആണെന്നും പുല്ലുപോലെ ഇറങ്ങുമെന്നും കാറിലുണ്ടായിരുന്നവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. പുലര്‍ച്ചയോടെ ജാമ്യക്കാരെത്തി ഇവരെ പുറത്തിറക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News