പരീക്ഷക്കിടെ പ്ലസ് ടൂ  വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ഇംഗ്ലീഷ് അധ്യാപകന്‍ അറസ്റ്റില്‍

പരീക്ഷക്കിടെ പ്ലസ് ടൂ  വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഇംഗ്ലീഷ് അധ്യാപകന്‍ അറസ്റ്റില്‍. തമിഴ്നാട് ശ്രീരംഗത്താണ് സംഭവം. ഹാജ്യാർ മുഹമ്മദ് യൂസഫ് സർക്കാർ സ്‌കൂളിലെ അധ്യാപകനായ മുരുഗേശനാണ് പിടിയിലായത്.

പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് മുരുഗേശന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് കുട്ടിക്ക് മനസിലായില്ല. തുടര്‍ന്ന് കാര്യങ്ങള്‍ മനസിലായപ്പോള്‍ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

അഞ്ഞൂറോളം ഗ്രാമീണർ സ്‌കൂളിന് പുറത്ത് തടിച്ചുകൂടി പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് ഇനാം കളത്തൂർ പൊലീസ് വിദ്യാർഥിനിയോടും സഹപാഠികളോടും അന്വേഷണം നടത്തുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ നിയമപ്രകാരം മരുഗേശനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here