സിൽവർ ലൈൻ: സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ വീണ്ടും ഹൈക്കോടതിയില്‍

സിൽവർ ലൈൻ സർവ്വെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ വീണ്ടും ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. സർക്കാർ അപ്പീൽ നിലനിൽക്കെ സമാന കേസ്സിൽ സിംഗിൾ ബഞ്ച് മറ്റൊരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സർക്കാർ വീണ്ടും ഡിവിഷൻ ബഞ്ചിൽ എത്തിയത്.

 സിംഗിൾ ബഞ്ചിൻ്റെ ആദ്യ ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയിരുന്നു.  ഡിവിഷൻ ബഞ്ച് വാദം കേട്ട് വിധി പറയാൻ മാറ്റിയ ശേഷം, സിംഗിൾ ബഞ്ച് വീണ്ടും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് നിയമപരമല്ല എന്നാണ് സർക്കാർ വാദം.

ഡിവിഷൻ ബഞ്ച്  ഉത്തരവിനായി മാറ്റിയ വിവരം സിംഗിൾ ബഞ്ചിനെ അറിയിച്ചുവെങ്കിലും കോടതി മുഖവിലക്കെടുത്തില്ലെന്ന് എ ജി ചൂണ്ടിക്കാട്ടി. സർക്കാർ ഭാഗം കേൾക്കാനും സിംഗിൾ ബഞ്ച് തയ്യാറായില്ല.

സിംഗിൾ ബഞ്ചിൻ്റെ ആദ്യ ഇടക്കാല ഉത്തരവ് റദ്ദാക്കിയത് പോലെ, സമാനമായ രണ്ടാം ഉത്തരവും റദ്ദാക്കണമെന്നാണ്  സർക്കാർ ആവശ്യം . ഹരജി പരിഗണിച്ച ഡിവിഷൻ ബഞ്ച് വാദം കേട്ട ശേഷം വിധി പറയാൻ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here