പിണറായി സര്‍ക്കാരിന്റെ വികസനവും കരുതലും വിളിച്ചോതി ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനം

പിണറായി സര്‍ക്കാരിന്റെ വികസനവും കരുതലും വിളിച്ചോതുന്നതാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിച്ച നയപ്രഖ്യാപനം . വ്യാവസായിക രംഗത്ത് വന്‍ കുറിച്ച് ചാട്ടത്തിന് വഴിമരുന്നിടുന്ന നിരവധി പദ്ധതികള്‍ ന്യയപ്രഖ്യാപനത്തിലുണ്ട്. കൊവിഡ് മൂലം രക്ഷിതാക്കള്‍ മരണപ്പെട്ട കുട്ടികള്‍ക്ക് സമാഗ പുനരധിവാസം ഉറപ്പാക്കും.

പരിസ്ഥിതി സൗഹൃദ ഗതാഗത പദ്ധതിയായ കെ റെയിലിന് കേന്ദ്ര അനുമതി ലഭിക്കുമെന്ന് നയാ പഖ്യാപനം പ്രത്യാശ പുലര്‍ത്തുന്നു. വ്യവസായിക രംഗത്തെ നൂലമാലകള്‍ പരിഹരിക്കുന്നതിന് സിവില്‍ കോടതിയുടെ അധികാരം ഉള്ള സ്റ്റാറ്റിയൂട്ടറി ഗ്രീവന്‍സ് റിഡ്രസല്‍ കമ്മറ്റി നിലവില്‍ വരുമെന്ന് നയപ്രഖ്യപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

കേന്ദ്ര പൊതുമേഖലാ സ്ഥാപനം ആയ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡും ഈ കൊല്ലം ഏറ്റെടുക്കും. സ്വകാര്യ വ്യക്തികള്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന പദ്ധതി ആരംഭിക്കും. ഇലക്ട്രോണിക്‌സ് ,ഫാര്‍മ, പെട്രോ കെമിക്കല്‍ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കും. കൊച്ചി പാലക്കാട് വ്യവസായ ഇടനാഴി വികസിപ്പിക്കും.

ചേര്‍ത്തലയില്‍ മെഗാ ഭക്ഷ്യ സംസ്‌കരണ പാര്‍ക്ക് , കേരള പേപ്പര്‍ പ്രോഡക്റ്റ് ലിമിറ്റഡ് ,റമ്പര്‍ ലിമിറ്റഡ് എന്നീ വ 2022 ല്‍ പ്രവര്‍ത്തനം ആരംഭിക്കും. വ്യവസായ മേഖലയിലെ അപ്രസക്തമായ നിയമങ്ങള്‍ റദ്ദാക്കും. വിവാഹതരും ഏകരുമായ സ്ത്രീകള്‍ക്ക് താമസിക്കാന്‍ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ് സ്ഥാപിക്കും.

IT പാര്‍ക്ക് വഴി ഒരു ലക്ഷത്തി പതിനായിരം തൊഴില്‍ അവസരം സൃഷ്ടിക്കും .ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മേഖലയില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കും. ലൈഫ് മിഷന്‍ വഴി ഈ വര്‍ഷം 6000 വീട് നല്‍കും. ഇന്‍സിറ്റിയൂട്ട് ഓഫ് ഡയബറ്റിക്‌സ് സ്ഥാപിക്കും .ഭരിദ്രരില്‍ ദരിദ്രരായ 73555 പേര്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി നടപ്പില്‍ വരും.

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാന്‍ മനസോടിത്തിരി മണ്ണ് എന്ന പുതിയ സംരംഭം നിലവില്‍ വരും. അതിവര്‍ഷം ,മിന്നല്‍ പ്രളയം എന്നീവ നേരിടാന്‍
കൂടൂതല്‍ ഹൈഡ്രോ മെറ്റീയോറേജ്ജിക്കല്‍ സ്റ്റേഷനും , ഫ്‌ലഡ് എര്‍ളി വാണിംഗ് സ്റ്റേഷനും നിലവില്‍ വരും. ‘4 കൊല്ലത്തിനുള്ളില്‍ ഡിജിറ്റല്‍ റീ സര്‍വ്വേ പൂര്‍ത്തിയാക്കും .സമൂഹത്തിന്റെ സര്‍വ്വത0ങ്ങളെയും ,സൂക്ഷമമായും സ്ഥൂലമായി സ്പര്‍ശിക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel