തിയേറ്ററുകളില്‍ ആറാട്ട് തുടങ്ങി

മോഹന്‍ ലാല്‍, നെയ്യാറ്റിന്‍ കര ഗോപനായെത്തുന്ന ‘ആറാട്ട്’ പ്രദര്‍ശനത്തിനെത്തി. ഈ മാസ് ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ് ആരാധകര്‍. ആദ്യ ഷോയില്‍ തന്നെ ഹൗസ്ഫുള്‍ ആയാണ് നഗരത്തിലെ തിയേറ്ററുകളില്‍ ചിത്രം ഓടുന്നത്.

കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ദിവസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരിടവേളക്ക് ശേഷം വേള്‍ഡ് വൈഡ് ഫിലിംസിംന്റെ ഗംഭീര തിരിച്ചു വരവു കൂടിയാണ് ‘ആറാട്ട്’.

ബി.ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ മുഴുവന്‍ പേര് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സംഗീതമാന്ത്രികന്‍ എ.ആര്‍. റഹ്മാന്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നത് മറ്റൊരു ഹൈലൈറ്റാണ്. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമെല്ലാം തരംഗമായി ഇതിനകം മാറിയിരുന്നു. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹന്‍ലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ‘ആറാട്ട്’.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News